Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

20 ജിബി റാം ഫോണ്‍ വിപണിയിലെത്തിക്കാന്‍ സെഡ്ടിഇ

അസൂസ്, ലെനോവോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈയിടെ 18 ജിബി റാം ഫോണുകള്‍ അവതരിപ്പിച്ചിരുന്നു  

ചൈനീസ് കമ്പനിയായ സെഡ്ടിഇ ഭാവിയില്‍ 20 ജിബി റാം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചേക്കും. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടില്ല. അതേസമയം സെഡ്ടിഇയുടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഈ സംഭവവികാസങ്ങള്‍ ഓണ്‍ലൈനില്‍ സൂചിപ്പിച്ചു. അസൂസ്, ലെനോവോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈയിടെ 18 ജിബി റാം ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. 20 ജിബി റാം ഫോണ്‍ കൊണ്ടുവരുന്നതിലൂടെ ദക്ഷിണേഷ്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് എതിരെയുള്ള മല്‍സരം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് സെഡ്ടിഇ.

സെഡ്ടിഇ ഡയറക്റ്റര്‍മാരില്‍ ഒരാളായ ലു ചിയാന്‍ ഹാവുയാണ് 20 ജിബി റാം ഫോണ്‍ അവതരിപ്പിക്കുന്ന കാര്യം ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയില്‍ സൂചിപ്പിച്ചത്. ഒരു ടിബി സ്‌റ്റോറേജ് ശേഷിയുള്ള ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 20 ജിബി റാം ഫോണ്‍ പുറത്തിറക്കുന്നതിന്റെ കൃത്യമായ സമയക്രമം സെഡ്ടിഇ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയില്ല. ഇത്തരം ഫോണ്‍ ആദ്യം വിപണിയിലെത്തിക്കുന്നതിന്റെ ആനുകൂല്യം മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരുപക്ഷേ പ്രോട്ടോടൈപ്പ് ആയിരിക്കും ഈ ഫോണ്‍. അന്തിമ ഉപയോക്താക്കള്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്ത ഉല്‍പ്പന്നമായിരിക്കില്ല.

  കെഎസ് യുഎം-എന്‍ഐഇഎല്‍ഐടി സഹകരണം

ഈ വര്‍ഷം മാര്‍ച്ചില്‍ 18 ജിബി റാം സഹിതം അസൂസ് ആര്‍ഒജി ഫോണ്‍ 5 അള്‍ട്ടിമേറ്റ് (ലിമിറ്റഡ് എഡിഷന്‍) വിപണിയിലെത്തിച്ചിരുന്നു. തായ്‌വാനീസ് കമ്പനിയുടെ അതേ മാതൃക ലെനോവോ പിന്തുടര്‍ന്നു. 18 ജിബി വരെ റാം ശേഷിയോടെ ലെനോവോ ലീജിയണ്‍ ഫോണ്‍ ഡുവല്‍ 2 കൊണ്ടുവന്നു. ഏപ്രില്‍ മാസത്തില്‍ സെഡ്ടിഇ ആക്‌സണ്‍ 30 അള്‍ട്രാ 5ജി, ആക്‌സണ്‍ 30 പ്രോ 5ജി എന്നീ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. 16 ജിബി വരെ റാം ലഭിച്ചതാണ് ഈ ഫോണുകള്‍.

  ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍

20 ജിബി റാം ഫോണ്‍ കൂടാതെ അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി കാമറ ഫോണുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ് സെഡ്ടിഇ. അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി കാമറ ലഭിച്ച ലോകത്തെ ആദ്യ ഫോണ്‍ എന്ന വിശേഷണത്തോടെ സെഡ്ടിഇ ആക്സണ്‍ 20 5ജി കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതുവരെ അണ്ടര്‍ ഡിസ്പ്ലേ കാമറ നല്‍കി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച ഒരേയൊരു കമ്പനിയാണ് സെഡ്ടിഇ. 32 മെഗാപിക്സല്‍ എഫ്/2.0 സെല്‍ഫി കാമറ സെന്‍സറാണ് ഈ ഫോണിന്റെ ഡിസ്പ്ലേയുടെ അടിയില്‍ ഒളിപ്പിച്ചുവെച്ചത്. ഈ കാമറയുടെ മെച്ചപ്പെടുത്തിയ വേര്‍ഷനുമായി പുതിയ ഹാന്‍ഡ്സെറ്റ് വിപണിയിലെത്തും.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

ഇനി വരുന്നത് അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി കാമറ ഫോണുകളുടെ കാലമാണ്. അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി കാമറ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതോടെ മുഴുവനായി ഡിസ്പ്ലേ നല്‍കി സ്മാര്‍ട്ട്ഫോണുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും. നോച്ച്, കട്ട്ഔട്ട് ഡിസൈന്‍, ബെസലുകള്‍ എന്നിവ ഒഴിവാക്കാം. അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി കാമറ നല്‍കിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാംസംഗ്, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍.

Maintained By : Studio3