Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിജയ് മല്യ, നിരവ് മോദി, ചോക്സി : കണ്ടുകെട്ടിയ 9,371 കോടിയുടെ ആസ്തികള്‍ പിഎസ്ബികള്‍ക്ക് കൈമാറി

1 min read

മൂന്ന് സാമ്പത്തിക കുറ്റവാളികളെയും വിട്ടുകിട്ടാനുള്ള നടപടികള്‍ തുടരുകയാണെന്നും ഇഡി

ന്യൂഡെല്‍ഹി: രാജ്യത്ത് നിന്ന് രക്ഷപെട്ട സാമ്പത്തിക കുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത ആസ്തികളുടെ ഒരു ഭാഗം പൊതുമേഖലാ ബാങ്കുകളിലേക്ക് കൈമാറി. മൊത്തം 8,441 കോടി രൂപയുടെ മൂല്യമുള്ള ആസ്തികളാണ് ഇഡി ചൊവ്വാഴ്ച കൈമാറിയത്. മൂന്ന് കുറ്റവാളികളും ചേര്‍ന്ന് പൊതുമേഖലാ ബാങ്കുകളില്‍ മൊത്തം 22,586 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണക്കാക്കുന്നത്. ഇതില്‍ 80 ശതമാനം (18,170 കോടി രൂപ) കണ്ടുകെട്ടാനായെന്നും ഫെഡറല്‍ ഏജന്‍സി പറയുന്നു.

കണ്ടുകെട്ടിയ ആസ്തികളുടെ ഇതുവരെയുള്ള മൊത്തം കൈമാറ്റം 9,371 കോടി രൂപയാണ്. ഇത് ബാങ്കുകളുടെ നഷ്ടത്തിന്‍റെ 40 ശതമാനമാണെന്ന് ഏജന്‍സി അറിയിച്ചു. കണ്ടുകെട്ടിയ 329 കോടി രൂപയുടെ ഏറ്റവും പുതിയ ആസ്തിയും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു. “പലായനം ചെയ്തവരെയും സാമ്പത്തിക കുറ്റവാളികളെയും സജീവമായി പിന്തുടരും; അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും കുടിശ്ശിക വീണ്ടെടുക്കുകയും ചെയ്തു’
ഇഡിയുടെ നടപടിയോട് പ്രതികരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്റ് ചെയ്തു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 738 കോടി രൂപയിലെത്തി

അത്തരം ഓഹരികള്‍ വിറ്റ് പിഎസ്ബികള്‍ 1357 കോടി രൂപ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അറ്റാച്ചുചെയ്ത സ്വത്തുക്കള്‍ വില്‍ക്കുന്നതിലൂടെ മൊത്തം മൊത്തം 9041 കോടി രൂപ ബാങ്കുകള്‍ സമാഹരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര, അന്തര്‍ദേശീയ ഇടപാടുകളുടെ വിവരങ്ങള്‍ കണ്ടെത്തുകയും വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കള്‍ തിരിച്ചറിയുകയും ചെയ്തതിലൂടെ നഷ്ടപ്പെട്ട പണത്തിന്‍റെ പാത കണ്ടെത്തിയതായി ഫെഡറല്‍ ഏജന്‍സി പറയുന്നു. ബാങ്കുകള്‍ നല്‍കിയ ഫണ്ടുകള്‍ കവര്‍ന്നെടുക്കുന്നതിനും വിനിമയം നടത്തുന്നതിനും മൂന്ന് പ്രതികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഡമ്മി സ്ഥാപനങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

  ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 22, 23 ന് കൊച്ചിയില്‍

മൂന്ന് പ്രതികളും നിലവില്‍ താമസിക്കുന്ന രാജ്യങ്ങളിലേക്ക് അവരെ തിരികെ ഇന്ത്യക്ക് കൈമാറാനുള്ള അഭ്യര്‍ത്ഥനകള്‍ അയച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു. മല്യയും മോദിയും ഇപ്പോള്‍ ലണ്ടനിലാണ്. ചോക്സി ആന്‍റിഗ്വയിലേക്കാണ് പലായനം ചെയ്തത്. യുകെ നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് അതിന്‍റെ അവസാന ഘട്ടത്തിലാണ്. യുകെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് മല്യയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. തന്‍റെ കൈമാറല്‍ നടപടിക്കെതിരെ ചോക്സി ആന്‍റിഗ്വയില്‍ നിയമപോരാട്ടത്തിലാണ്.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും 2020-21ല്‍ 1.38 ട്രില്യണ്‍ രൂപയുടെ തട്ടിപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം ഇടിവാണ് ഉണ്ടായത്. കോവിഡ് 19 ആണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. 1.85 ട്രില്യണ്‍ രൂപയായിരുന്നു 2019-20ല്‍ തട്ടിപ്പുകളുടെ മൊത്തം മൂല്യമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുകളുടെ എണ്ണത്തില്‍ 2020-21ല്‍ 15 ശതമാനം കുറവ് ഉണ്ടായി. 2019-20ല്‍ 8,703 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 7,363 ആയി കുറഞ്ഞു.

  യെസ് ബാങ്കിന്‍റെ അറ്റാദായം 738 കോടി രൂപയിലെത്തി

ഒരു ലക്ഷം രൂപയും അതിന് മുകളിലുള്ളതുമായ തട്ടിപ്പുകള്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ഡാറ്റ കണക്കിലെടുക്കുന്നത്. കൂടാതെ, കേന്ദ്ര ബാങ്ക് അതിന്‍റെ എക്കൗണ്ടിംഗ് വര്‍ഷം ജൂലൈ-ജൂണ്‍ എന്നതില്‍ നിന്ന് ഏപ്രില്‍-മാര്‍ച്ച് എന്നു മാറ്റിയതിനാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഒമ്പത് മാസത്തെ (ജൂലൈ 2020 മുതല്‍ മാര്‍ച്ച് 2021 വരെ) കണക്ക് മാത്രമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Maintained By : Studio3