Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്‍വെസ്കോ ഇന്ത്യയുടെ രണ്ട് ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍

കൊച്ചി: രാജ്യത്തിന്‍റെ അടിസ്ഥാന ഓഹരി മേഖലയിലും ബാങ്കിങ് മേഖലയിലും പാസീവ് നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കുന്ന രണ്ട് ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഇന്‍വെസ്കോ ഇന്ത്യ ബിഎസ്ഇ സെന്‍സെക്‌സ് ഇടിഎഫ്, നിഫ്റ്റി ബാങ്ക് സൂചികയെ പ്രതിഫലിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഇന്‍വെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇടിഎഫ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. ജൂലൈ 28 മുതല്‍ ആരംഭിച്ച പുതിയ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 11 വരെ തുടരും. ഈ കാലയളവില്‍ ഇരു പദ്ധതികളിലും 5000 രൂപയാണ് കുറഞ്ഞ ഒറ്റത്തവണ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ബിഎസ്ഇ സെന്‍സെക്‌സ് സൂചികയെ പിന്തുടരുന്ന ഇന്‍വെസ്കോ ഇന്ത്യ ബിഎസ്ഇ സെന്‍സെക്‌സ് ഇടിഎഫ് നിക്ഷേപകര്‍ക്ക് ഓഹരി, ഓഹരി അനുബന്ധ മേഖലകളില്‍ പാസീവ് നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കും. ബിഎസ്ഇ സെന്‍സെക്‌സ് സൂചികയിലെ അതേ നിലയില്‍ ഉള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നിക്ഷേപകര്‍ക്ക് അവസരം നല്‍കും. നിഫ്റ്റി ബാങ്ക് സൂചികയെ പിന്തുടർന്ന് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കാനാണ് ഇന്‍വെസ്കോ ഇന്ത്യ നിഫ്റ്റി ബാങ്ക് ഇടിഎഫ് അവസരം നല്‍കുന്നത്. പൊതു, സ്വകാര്യ മേഖലകളിലായുള്ള രാജ്യത്തെ മുന്‍നിര ബാങ്കിങ് സ്ഥാപനങ്ങളാണ് നിഫ്റ്റി ബാങ്ക് സൂചികയിലുള്ളത്. നിഫ്റ്റി ബാങ്ക് സൂചികയിലുള്ള കമ്പനികളുടെ ഓഹരി, ഓഹരി അനുബന്ധ പദ്ധതികളില്‍ സൂചികയുടെ അതേ അനുപാതത്തില്‍ നിക്ഷേപിക്കാനാണ് ഈ ഫണ്ട് അവസരം നല്‍കുന്നത്. അഭിഷേക് ബാഹിനിപതിയാണ് ഇരു ഫണ്ടുകളുടേയും മാനേജര്‍.

  ആർഡീ ഇൻഡസ്ട്രീസ് ഐപിഒ ആഗസ്റ്റ് 5 മുതൽ
Maintained By : Studio3