January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡൈനാട്രാക് ശ്രേണിയില്‍ ടാഫെ ട്രാക്റ്ററുകള്‍ വിപണിയില്‍  

1 min read

നൂതന സാങ്കേതികവിദ്യയില്‍ മെച്ചപ്പെട്ട പ്രകടനവും വൈദഗ്ധ്യവും പ്രയോജനങ്ങളുമാണ് ഡൈനാട്രാക് വാഗ്ദാനം ചെയ്യുന്നത്


കൊച്ചി: ലോകത്തെ മൂന്നാമത്തെ വലിയ ട്രാക്റ്റര്‍ നിര്‍മാതാക്കളായ ടാഫെ (ട്രാക്റ്റേഴ്സ് ആന്‍ഡ് ഫാം എക്യുപ്‌മെന്റ് ലിമിറ്റഡ്) പുതിയ ഡൈനാട്രാക് ശ്രേണിയിലുള്ള ട്രാക്റ്ററുകള്‍ പുറത്തിറക്കി. നൂതന സാങ്കേതികവിദ്യയില്‍ മെച്ചപ്പെട്ട പ്രകടനവും വൈദഗ്ധ്യവും പ്രയോജനങ്ങളുമാണ് ഡൈനാട്രാക് വാഗ്ദാനം ചെയ്യുന്നത്. ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മാസി ഫെര്‍ഗൂസണ്‍ ട്രാക്റ്ററുകളുടെ നിര്‍മാതാക്കളാണ് ടാഫെ.

ആറ് പതിറ്റാണ്ടിലേറെക്കാലത്തെ എന്‍ജിനീയറിംഗ് വൈദഗ്ധ്യവും ഇന്ത്യന്‍ കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുമാണ് പ്രീമിയം ശ്രേണിയിലുള്ള ട്രാക്റ്ററുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കമ്പനിയെ സഹായിച്ചത്. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയോടൊപ്പം മികച്ച ഇന്ധനക്ഷമതയും ഈടും കംഫര്‍ട്ടും ഡൈനാട്രാക് ഉറപ്പുനല്‍കും. ആജീവനാന്തം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന ലിഫ്റ്റ് കപ്പാസിറ്റിയും വേഗതയും പ്രൊഡക്റ്റിവിറ്റിയുമാണ് നൂതന സാങ്കേതികവിദ്യയിലുള്ള ഡൈനാലിഫ്റ്റ് ഹൈഡ്രോളിക്സ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നത്.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍

കാര്‍ഷികവൃത്തിക്ക് പുറമേ വര്‍ഷം മുഴുവനുമുള്ള വാണിജ്യാവശ്യങ്ങള്‍ക്കും പ്രയോജനപ്രദമായ നീളമേറിയ വീല്‍ബേസാണ് വെര്‍സാടെക് ടെക്നോളജി നല്‍കുന്നത്. ഈ സാങ്കേതികവിദ്യ സംയോജിപ്പിച്ച ലോകത്തെ ആദ്യ ട്രാക്റ്ററാണ് ഡൈനാട്രാക്. മെച്ചപ്പെട്ട സ്ഥിരതയ്ക്കൊപ്പം ലോഡറുകളും ഡോസറുകളും ഉള്‍പ്പെടെ ഹെവി-ഡ്യൂട്ടി ഉപകരണങ്ങളെല്ലാം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇതുവഴി കഴിയും. ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട കരുത്തുറ്റ സിംപ്സണ്‍ എന്‍ജിനാണ് ഈ ഓള്‍ റൗണ്ടര്‍ ട്രാക്റ്ററിന്റെ ചാലക ശക്തി.

ആധുനിക കര്‍ഷകരുടെയും ഗ്രാമീണ സംരംഭകരുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണ് ഡൈനാട്രാക് ശ്രേണിയിലുള്ള പുതിയ ട്രാക്റ്ററുകളെന്ന് ടാഫെ സിഎംഡി മല്ലിക ശ്രീനിവാസന്‍ പറഞ്ഞു. നൂതനമായ സാങ്കേതികവിദ്യയ്‌ക്കൊപ്പം വൈവിധ്യവും സുഖവും സുരക്ഷയും ലാഭവും കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയുമാണ് ഉറപ്പുനല്‍കുന്നത്. ട്രാക്റ്റര്‍ വ്യവസായത്തില്‍ പുതിയ മാനദണ്ഡങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും നൂതനമായ ഈ ഉല്‍പ്പന്നം കര്‍ഷകരുടെയും സംരംഭകരുടെയും ജീവിതത്തെയും ഉപജീവനത്തെയും സമ്പന്നമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു
Maintained By : Studio3