Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്

ഫേസ്ബുക്ക് സേവനങ്ങളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയിലൂടെ സന്ദേശങ്ങള്‍ അയയ്ക്കാനും സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കാം


കാലിഫോര്‍ണിയ: ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌വാച്ച് വിപണിയിലെത്തിക്കാന്‍ ഫേസ്ബുക്ക് തയ്യാറെടുക്കുന്നു. ഫേസ്ബുക്ക് സേവനങ്ങളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയിലൂടെ സന്ദേശങ്ങള്‍ അയയ്ക്കാനും ഈ സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കാന്‍ കഴിയും. ആരോഗ്യം, സ്വാസ്ഥ്യം എന്നിവ സംബന്ധിച്ച ഫീച്ചറുകളും ഉണ്ടായിരിക്കും. അടുത്ത വര്‍ഷം സ്മാര്‍ട്ട്‌വാച്ച് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഫേസ്ബുക്ക് ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല.

ഫേസ്ബുക്കിന്റെ നിലവിലെ വര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍, വീഡിയോ കോളിംഗ് ഡിവൈസുകള്‍, വരാനിരിക്കുന്ന ഓഗ്‌മെന്റഡ് റിയാലിറ്റി (എആര്‍) സ്മാര്‍ട്ട് ഗ്ലാസുകള്‍ എന്നിവയുടെ കൂട്ടത്തിലേക്കാണ് പുതുതായി സ്മാര്‍ട്ട്‌വാച്ച് വരുന്നത്. ‘പ്രോജക്റ്റ് അരിയ’യുടെ ഭാഗമായി ‘റേ ബാന്‍’ ബ്രാന്‍ഡ് സ്മാര്‍ട്ട് ഐ വെയര്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫേസ്ബുക്ക് പദ്ധതികള്‍ പങ്കുവെച്ചിരുന്നു.

  കണ്‍വര്‍ജന്‍സ് ഇന്ത്യ 2025: ഒന്നാമതെത്തി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള ഫ്യൂസ് ലേജ്

ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കി ഫേസ്ബുക്ക് വികസിപ്പിക്കുന്ന സ്മാര്‍ട്ട്‌വാച്ച് ഗൂഗിളിന്റെ വെയര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുമോയെന്ന് വ്യക്തമല്ല. സ്മാര്‍ട്ട്‌വാച്ചിന് ഫേസ്ബുക്ക് നല്‍കുന്ന പേര് എന്തായിരിക്കുമെന്നും ഇപ്പോള്‍ സൂചനകളില്ല. സെല്ലുലര്‍ കണക്റ്റിവിറ്റി ഉണ്ടായിരിക്കും. ഭാവിയിലെ വെയറബിള്‍സിനായി ഫേസ്ബുക്ക് സ്വന്തം നിലയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഒക്കൂലുസ്’ എന്ന വര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍, പോര്‍ട്ടല്‍ ടിവി, പോര്‍ട്ടല്‍, പോര്‍ട്ടല്‍ പ്ലസ്, പോര്‍ട്ടല്‍ മിനി എന്നിവ ഉള്‍പ്പെടുന്ന പോര്‍ട്ടല്‍ സീരീസ് വീഡിയോ കോളിംഗ് ഡിവൈസുകള്‍ എന്നിവ നിലവില്‍ ഫേസ്ബുക്കിന്റെ ഹാര്‍ഡ്‌വെയറുകളാണ്.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ
Maintained By : Studio3