പഞ്ചസാര ഉല്‍പ്പാദനത്തില്‍ 25% വര്‍ധന
1 min readനിലവിലെ കെയ്ന്‍ ക്രഷിംഗ് സീസണിന്റെ (ഒക്ടോബര്‍-സെപ്റ്റംബര്‍) ആദ്യ നാല് മാസങ്ങളില്‍ രാജ്യത്ത് പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം ഉയര്‍ന്ന് 176.83 ലക്ഷം ടണ്ണായി.
2019-20 സീസണില്‍ ഇതേ കാലയളവില്‍ 141.04 ലക്ഷം ടണ്ണായിരുന്നു. 491 പഞ്ചസാര മില്ലുകള്‍ 2020 ഒക്‌റ്റോബര്‍ മുതല്‍ 2021 ജനുവരി വരെ 176.83 ലക്ഷം ടണ്‍ പഞ്ചസാര ഉത്പാദിപ്പിച്ചതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്റെ പ്രസ്താവനയില്‍ പറയുന്നു