Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേന്ദ്ര സര്‍ക്കാരിന് കയ്യടിച്ച് വാഹന നിര്‍മാതാക്കള്‍

1 min read

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി പ്രഖ്യാപിച്ച നയമാണ് ഏറെ പ്രശംസ നേടിയത്

ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ തുടര്‍ന്ന് വാഹന വ്യവസായത്തെ പ്രമുഖര്‍ പ്രതികരണങ്ങളുമായി രംഗത്തുവന്നു. ബജറ്റിന് അനുകൂലമായ നിലപാടാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും സ്വീകരിച്ചത്. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി പ്രഖ്യാപിച്ച നയമാണ് ഏറെ പ്രശംസ നേടിയത്.

 Kenichi Ayukawa
Kenichi Ayukawa

ദീര്‍ഘവീക്ഷണം നിറഞ്ഞ ബജറ്റില്‍, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും മത്സരശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളോടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം പ്രസിഡന്റ് കെനിച്ചി ആയുകാവ പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ച വാഹന വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച നയം വളരെ നല്ലതാണെന്നും ആയുകാവ പ്രസ്താവനയില്‍ അറിയിച്ചു.

  ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്
Guenter Karl Butschek
Guenter Karl Butschek

ഇന്ത്യയുടെ ജിഡിപിയില്‍ വലിയ സംഭാവന നല്‍കുന്ന വാഹന മേഖലയെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി ഗുന്ദര്‍ ബുട്‌ഷെക് പറഞ്ഞു. പഴയ വാഹനങ്ങള്‍ പൊളിക്കുന്ന നയം, നഗര പ്രദേശങ്ങളില്‍ പൊതുഗതാഗത സംവിധാനത്തിന് ഊന്നല്‍, സംശുദ്ധ ഇന്ധനങ്ങളില്‍ തുടര്‍ ശ്രദ്ധ, പാതകള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ വിഹിതം, സ്വച്ഛ് ഭാരത് മിഷന്‍ വിപുലീകരണം എന്നിവ അദ്ദേഹം ഉദാഹരണങ്ങളായി എടുത്തുകാട്ടി.

Martin Schwenk

വാഹന വ്യവസായത്തോടുള്ള നയ സ്ഥിരതയെ സ്വാഗതം ചെയ്യുന്നതായി മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് പ്രതികരിച്ചു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച നയം ക്രിയാത്മക നീക്കമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ വാഹന വ്യവസായത്തെ പരോക്ഷമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ തുക ചെലവഴിക്കാനുള്ള തീരുമാനം സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള പുനരുജ്ജീവനത്തിന് കാരണമാകുമെന്നും യാത്രാ വാഹന വിപണിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും മാര്‍ട്ടിന്‍ ഷ്വെങ്ക് വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. അതേസമയം, വിപണി കരകയറുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ വാഹന ഘടകങ്ങളുടെ തീരുവ വര്‍ധിപ്പിച്ചത് അപ്രതീക്ഷിതമാണെന്നും ഇത്  ഉല്‍പ്പാദനച്ചെലവും അതുവഴി വാഹനങ്ങളുടെ വിലയും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ഇലക്ട്രിക് മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കാമായിരുന്നു എന്ന് മാര്‍ട്ടിന്‍ ഷ്വെങ്ക് അഭിപ്രായപ്പെട്ടു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

ഇലക്ട്രിക് വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം, ”ഫെയിം’ നയത്തെക്കുറിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് ഹീറോ ഇലക്ട്രിക് എംഡി നവീന്‍ മുഞ്ജാല്‍ പ്രതികരിച്ചു. അതേസമയം, പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി നയം കൊണ്ടുവന്നതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറുന്നതിന് തീര്‍ച്ചയായും ഈ നയം കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് തയ്യാറാണെന്നും നവീന്‍ മുഞ്ജാല്‍ പറഞ്ഞു.

പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി നയം കൊണ്ടുവരാനുള്ള തീരുമാനത്തെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ അഭിനന്ദിച്ചു. പഴയ വാഹനങ്ങളെ നിരത്തുകളില്‍നിന്ന് പിന്‍വലിക്കുന്നതിനും അതുവഴി ഇന്ധന ഉപഭോഗവും വായു മലിനീകരണവും കുറയ്ക്കാനും സംശുദ്ധ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാനും പുതിയ നയം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തിയ ആനുകൂല്യ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണെന്നും വിക്രം കിര്‍ലോസ്‌കര്‍ പ്രസ്താവിച്ചു.

  നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
Maintained By : Studio3