ക്യൂഐപി വഴി 800 കോടി സമാഹരിച്ച് പിവിആർ
1 min read
രാജ്യത്തെ പ്രമുഖ മൾട്ടിപ്ലക്‌സ് നടത്തിപ്പുകാരായ പിവിആർ ലിമിറ്റഡ് 800 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷ്ണൽ പ്ലേസ്‌മെന്റ് (ക്യുഐപി) വഴി ഒരു കൂട്ടം നിക്ഷേപകർക്ക് ഓഹരികൾ നൽകിയാണ് നിക്ഷേപ സമാഹരണം നടത്തിയത്.
55.55 ലക്ഷം ഇക്വിറ്റി ഷെയറുകൾ 1,440 രൂപ നിരക്കിൽ അനുവദിച്ചതായി പിവിആർ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ജനുവരി 27ന് ആരംഭിച്ച ക്യുഐപി ഫെബ്രുവരി 1നാണ് സമാപിച്ചത്.