September 14, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആകര്‍ഷക ഫീച്ചറുകളുമായി റെഡ്മി 17 5ജി വിപണിയില്‍

1 min read

കൊച്ചി: ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ മികച്ച പ്രവര്‍ത്തനക്ഷമതയും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററിയുമുള്ള റെഡ്മി 17 5ജി ഷവോമി ഇന്ത്യ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 മൊബൈല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് സിങ്ക് പിന്തുണയുള്ള 6.9-ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണം എന്നിവ നല്‍കിയിട്ടുണ്ട്. ഷവോമി ഹൈപ്പര്‍ ഒഎസ് 3ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം മള്‍ട്ടിടാസ്‌കിംഗിലും ഗെയിമിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. 7,900 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും 22.5 വാട്ട് വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ക്ലിയര്‍ ചിത്രങ്ങള്‍ക്കായി 50 മെഗാപിക്‌സല്‍ എഐ ഡ്യുവല്‍ ക്യാമറയും, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. കൂടാതെ ഐപി64 റേറ്റിംഗ്, 2 ടെറാബൈറ്റ് വരെ വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയ്ക്കൊപ്പം കണ്ണിന്റെ സംരക്ഷണത്തിനായി ട്യുവ് റൈന്‍ലാന്‍ഡിന്റെ സര്‍ട്ടിഫിക്കേഷനുകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്സല്യൂട്ട് ബ്ലാക്ക്, എന്‍ഡ്ലെസ് ബ്ലൂ, വീഗന്‍ ലെതര്‍ ഫിനിഷിലുള്ള എറ്റേണല്‍ ഓറഞ്ച് എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയന്റിന് 23,999 രൂപയും, 8 ജിബി + 128 ജിബി വേരിയന്റിന് 26,999 രൂപയുമാണ് വില. റെഡ്മി 17 5ജി എംഐ ഡാറ്റ് കോം, ആമസോണ്‍, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വാങ്ങാന്‍ സാധിക്കും.

  യങ് എ.ഐ ഇന്നൊവേറ്റേഴ്സ് പദ്ധതിയുമായി മുത്തൂറ്റ് ഗ്രൂപ്പ്
Maintained By : Studio3