Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇത്തവണ ബജറ്റ് രേഖകൾ അച്ചടിക്കില്ല

1 min read

സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ബജറ്റ് രേഖകൾ അച്ചടിക്കാതെ ബജറ്റ് അവതരിപ്പിക്കുന്നത് 

ഇത്തവണ ബജറ്റ് രേഖകൾ അച്ചടിക്കില്ല. കൊവിഡ്-19 പ്രോട്ടോക്കോൾ പാലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണിത്. പകരം ഇലക്ട്രോണിക് മാർഗത്തിലൂടെ പാർലമെൻ്റ് അംഗങ്ങൾക്ക് ബജറ്റ് വിശദാംശങ്ങൾ വിതരണം ചെയ്യും. ബജറ്റ് കൂടാതെ സാമ്പത്തിക സർവ്വെയും സോഫ്റ്റ് കോപ്പിയായി എല്ലാ എംപിമാർക്കും ലഭ്യമാക്കും.

സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ബജറ്റ് രേഖകൾ അച്ചടിക്കാതെ കേന്ദ്ര സർക്കാർ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അച്ചടിച്ച ബജറ്റ് രേഖകൾ എംപിമാർക്ക് വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ കൊവിഡ് പകരാനുള്ള സാധ്യത കൂടിയാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നത്. ബജറ്റ് ദിവസം പാർലമെൻ്റിലേക്ക് ബജറ്റ് രേഖകളുമായി ട്രക്കുകൾ വരുന്നതും ഈ വർഷം കാണാനാകില്ല.  

കൊവിഡ് കാലത്തെ യൂണിയൻ ബജറ്റിനെ രാജ്യം മുഴുവൻ വലിയ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്. ‘മുമ്പൊരിക്കലുമില്ലാത്ത’ യൂണിയൻ ബജറ്റായിരിക്കും ഇത്തവണയെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മോദി സർക്കാരിൻ്റെ എട്ടാമത്തെ ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.  

Maintained By : Studio3