Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജാവ യെസ്ഡി മെഗാ സര്‍വീസ് ക്യാമ്പ്

1 min read

കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ് ജൂണ്‍ അവസാനം വരെ തുടരും. കൊല്ലം ഉള്‍പ്പെടെ 32 രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ് രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുക. ഒന്നാംഘട്ടത്തിന് സമാനമായി 2019-2020 കാലയളവിലെ ജാവ മോട്ടോര്‍സൈക്കിളുകളുടെ ഉടമകള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ സര്‍വീസ് ലഭ്യമാവുക. സമഗ്രമായ വാഹന പരിശോധനക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പാര്‍ട്സുകള്‍ സൗജന്യമായി മാറ്റിസ്ഥാപിക്കാനുള്ള അവസരവും ക്യാമ്പിലൂടെ ലഭിക്കും. മോട്ടൂള്‍, അമരോണ്‍, സിയറ്റ് ടയേഴ്സ് എന്നിവയുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവന നിലവാരം നല്‍കാനും ജാവ ലക്ഷ്യമിടുന്നു. വാഹന പരിശോധനക്ക് അനുസൃതമായി സൗജന്യ എക്സ്റ്റന്‍ഡ് വാറന്‍റിയും നല്‍കും.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും
Maintained By : Studio3