Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

1 min read

കൊച്ചി: ഐഐഎം സമ്പല്‍പൂര്‍ നടത്തുന്ന രണ്ടു വര്‍ഷ എംബിഎ കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള ഈ എംബിഎ കോഴ്സിന് അപേക്ഷിക്കാന്‍ ബിരുദ തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും മൂന്നു വര്‍ഷത്തെയെങ്കിലും പ്രൊഫഷണല്‍ അനുഭവ സമ്പത്തും വേണം. ഓഫ്ലൈനായും വീഡിയോ കോണ്‍ഫറന്‍സ് അടിസ്ഥാനമായുള്ള വിര്‍ച്വല്‍ ക്ലാസ് റൂം രീതിയിലും ഈ കോഴ്സ് ലഭ്യമാണ്. സ്ഥാപനങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും വിധം സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാന്‍ പങ്കെടുക്കുന്നവരെ പിന്തുണക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യമെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജെയ്സ്വാള്‍ പറഞ്ഞു. കോഴ്സ് സംബന്ധിച്ച് +91 9777132258 / 9811210611 എന്നീ നമ്പറുകളില്‍ അന്വേഷിക്കാവുന്നതാണ്. വിശദ വിവരങ്ങളും ബ്രോഷറും . https://iimsambalpur.ac.in/executive-mba എന്ന സൈറ്റില്‍ ലഭ്യമാണ്.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3