October 23, 2021

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മമ്മൂട്ടിയുടെ പ്രീസ്റ്റ് 28ന് എത്തിയേക്കും

1 min read

മമ്മൂട്ടി ചിത്രം ‘ ദി പ്രീസ്റ്റി’ ന്‍റെ റിലീസ് ജനുവരി 28ന് നിശ്ചയിച്ചതായി സൂചന. ജോഫിന്‍ ചാക്കോയുടെ സംവിധാനത്തില്‍ മമ്മൂട്ടി പുരോഹിത വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ 14ന് വൈകിട്ട് 7.00ന് പുറത്തിറക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. കുട്ടിക്കാനം പ്രധാന ലൊക്കേഷന്‍ ആയ ചിത്രത്തിന്‍റെ കഥ സംവിധായകന്‍റേത് തന്നെയാണ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് ദീപു പ്രദീപും ശ്യാം മോഹനും ചേര്‍ന്ന്.

നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജ് ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. രാഹുല്‍ രാജാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ആന്‍റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍, വി എന്‍ ബാബു എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ; കാർലോസ് സൗറ സംവിധാനം ചെയ്ത 'ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്' ഓപ്പണിംഗ് ഫിലിം
Maintained By : Studio3