Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെഡ്മി എ7, എ7 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിൽ

കൊച്ചി: മികച്ച പ്രകടനവും ദീര്‍ഘകാല ബാറ്ററിയും വാഗ്ദാനം ചെയ്തുകൊണ്ട് ഷവോമി ഇന്ത്യ പുതിയ റെഡ്മി എ7, റെഡ്മി എ7 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. 6.88 ഇഞ്ച് ഡിസ്പ്ലേയുമായി റെഡ്മി എ7 എത്തുമ്പോള്‍, മികച്ച ദൃശ്യാനുഭവത്തിനായി 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് പ്രോ മോഡലിന് നല്‍കിയിട്ടുള്ളത്. കണ്ണുകളുടെ സംരക്ഷണത്തിനായുള്ള ടിയുവി സര്‍ട്ടിഫിക്കേഷനും നനവുള്ള സാഹചര്യങ്ങളിലും ഫോണ്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന വെറ്റ് ടച്ച് സാങ്കേതികവിദ്യയും ഈ പുതിയ സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണുകള്‍ക്കുള്ളത്. 15 വാട്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 7.5 വാട്‌സ് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും മികച്ച പെര്‍ഫോമന്‍സിനായി വിര്‍ച്ച്വല്‍ റാം എക്‌സ്പാന്‍ഷന്‍ സൗകര്യവും ഫോണുകളില്‍ ലഭ്യമാണ്. ഇതിനുപുറമെ, റെഡ്മി എ7 പ്രോയില്‍ ഗൂഗിള്‍ ജെമിനി, സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഡ്യുവല്‍ നാനോ സിം പിന്തുണയ്ക്ക് ഒപ്പം 2 ടിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാകുന്ന റെഡ്മി എ7(3ജിബി+64ജിബി) മോഡലിന് 10,499 രൂപയാണ് വില. റെഡ്മി എ7 പ്രോയുടെ(4ജിബി+64ജിബി) കറുപ്പ്, ഓറഞ്ച് വേരിയന്റുകള്‍ക്ക് 11,499 രൂപയാണ് ലോഞ്ച് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ.കോം എന്നിവയ്ക്കു പുറമെ രാജ്യത്തെ ഷവോമി റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

  മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Maintained By : Studio3