October 27, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കെ.എസ്.യു.എം. ഫാബ് അക്കാദമി 2027-ലേക്ക് അപേക്ഷിക്കാം

1 min read

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന് (കെ.എസ്.യു.എം) കീഴിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ് കേരള, പ്രോട്ടോടൈപ്പിംഗ്, ഡിജിറ്റൽ ഫാബ്രിക്കേഷൻ പരിശീലന പരിപാടിയായ ‘ഫാബ് അക്കാദമി 2027’-ലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക അഭിരുചിയുള്ളവര്‍, ഡിസൈനർമാർ, എൻജിനീയർമാർ, ഇന്നൊവേറ്റർമാർ, എന്നിവർക്കായി പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന അക്കാദമിക് പരിപാടിയാണിത്. 3D പ്രിന്റിംഗ്, ഇലക്ട്രോണിക്സ്, സി.എൻ.സി മെഷീനിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ പഠിതാക്കള്‍ക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രോജക്ട് അധിഷ്ഠിത പരിശീലനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും നൂതന ആശയങ്ങളെ പ്രവർത്തനമാതൃകകളാക്കി മാറ്റാനും, ദൈനംദിന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനുമുള്ള നൈപുണ്യം ഇതിലൂടെ ലഭിക്കും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാബ് ലാബ് കേരളയിൽ അത്യാധുനിക ഫാബ്രിക്കേഷൻ സൗകര്യങ്ങളാണ് പരിശീലനത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാബ് അക്കാദമി 2027-ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 2026 ഡിസംബർ 5 വരെ അപേക്ഷിക്കാം. യോഗ്യത, കോഴ്സ് ഘടന, ഫീസ് വിവരങ്ങൾ, അപേക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://fabacademy.fablabkerala.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ https://ksum.in/fabacademy എന്ന ലിങ്ക് വഴി നിശ്ചിത തീയതിക്കകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട്
Maintained By : Studio3