October 27, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

1 min read

കൊച്ചി: കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 25 മുതലാണ് പുതിയ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10.15ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 3.55ന് ബാങ്കോക്കിൽ എത്തും. ബാങ്കോക്കിൽ നിന്നും തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിൽ എത്തുന്ന തരത്തിലാണ് തിരികെയുള്ള സർവീസുകൾ. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കേരളത്തിൽ നിന്നും അവധിക്കാലം ആഘോഷിക്കാൻ തായ്‌ലാൻ്റിലേക്ക് പോകുന്ന നിരവധി വിനോദസഞ്ചാരികൾക്ക് ഉപകാരപ്പെടുന്ന തരത്തിലാണ് പുതിയ സർവീസ്. വിൻ്റർ ഷെഡ്യൂളിൻ്റെ ഭാഗമായി 150 അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. 105ലധികം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയിൽ നിന്ന് മാത്രം ആഴ്ച തോറും 250 വിമാന സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. ഇതിൽ 104 എണ്ണം അന്താരാഷ്ട്ര സർവീസുകളും 146 എണ്ണം ആഭ്യന്തര സർവീസുകളുമാണ്. കൊച്ചി- ബാങ്കോക്ക് സർവീസിന് പുറമെ, കൊച്ചി- കുവൈറ്റ്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് റുട്ടുകളിലും പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ആഴ്ച തോറും 575 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

  യുടിഐ നിഫ്റ്റി ഇന്ത്യ ന്യൂ ഏജ് കൺസപ്ഷൻ ഇൻഡക്സ് ഫണ്ട്
Maintained By : Studio3