Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2250 കോടി രൂപയുടെ മൂലധന സമാഹരണലക്ഷ്യവുമായി ആക്സിസ് ഫിനാന്‍സ്

1 min read

കൊച്ചി: ആക്സിസ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആക്സിസ് ഫിനാന്‍സ് ലിമിറ്റഡ് 2250 കോടി രൂപയുടെ പ്രാഥമിക മൂലധന സമാഹരണം നടത്തുന്നു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരാ ക്യാപിറ്റലില്‍ നിന്ന് പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ വഴി സമാഹരിക്കുന്ന 750 കോടി രൂപയും, ആക്സിസ് ബാങ്കില്‍ നിന്നുള്ള 1500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവും ഇതില്‍ ഉള്‍പ്പെടുന്നു. ആക്സിസ് ഫിനാന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ആദ്യമായാണ് പുറമെ നിന്നുള്ള നിക്ഷേപകനില്‍ നിന്ന് കമ്പനി മൂലധനം സ്വീകരിക്കുന്നത്. ഈ അധിക മൂലധനം കമ്പനിയുടെ ആസ്തി അടിത്തറ ശക്തിപ്പെടുത്തുകയും അടുത്ത ഘട്ടത്തിലുള്ള വളര്‍ച്ചയ്ക്ക് വേഗം പകരുകയും ചെയ്യും. സമാഹരണത്തിലൂടെ കമ്പനിയുടെ ടയര്‍-1 മൂലധനവും മൂലധന പര്യാപ്തത അനുപാതവും ഗണ്യമായി വര്‍ദ്ധിക്കും. റീട്ടെയില്‍, എംഎസ്എംഇ, ഹോള്‍സെയില്‍ മേഖലകളില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ഇത് സഹായിക്കും. നിലവില്‍ വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍, ഭവന വായ്പകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ ആക്സിസ് ഫിനാന്‍സ് നല്‍കിവരുന്നു. ഇതിനോടകം തന്നെ രാജ്യത്തെ മുന്‍നിര എംഎസ്എംഇ വായ്പാ ദാതാക്കളായി കമ്പനി മാറിയിട്ടുണ്ട്.

  മെഴ്സിഡസ് ബെന്‍സ് സിഎല്‍എ ബിഇവി ഇന്ത്യയില്‍

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3