Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പി എസ് വിശ്വനാഥ് റാന്‍സ്റ്റഡ് ഇന്ത്യയുടെ എംഡി& സിഇഒ

1 min read

ജൂലൈ ഒന്നു മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക

കൊച്ചി: രാജ്യത്തെ മുന്‍നിര എച്ച്ആര്‍ സേവനദാതാക്കളിലൊന്നായ റാന്‍സ്റ്റഡ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി പി എസ് വിശ്വനാഥിനെ നിയമിച്ചു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.

ഈ വര്‍ഷം ജൂലൈ ഒന്നു മുതലാണ് നിയമനം പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ നാലു വര്‍ഷമായി മാനേജിങ് ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിച്ചു വരുന്ന പോള്‍ ഡുപള്‍സില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക.

  ഒക്ടാകോര്‍ 5ജി പ്രോസസറുമായി ഷവോമി റെഡ്മി 15എ 5ജി

വിവിധ മേഖലകളിലെ മുന്‍നിര കമ്പനികളില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിശ്വനാഥ് 2014-ലാണ് റാന്‍സ്റ്റഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

Maintained By : Studio3