September 29, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക്

1 min read

ipo share market concept background with financial chart vector

കൊച്ചി: ജെഎസ്ഡബ്ല്യു വൺ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഉത്പാദന, നിര്‍മാണ മേഖലകളിലെ ചെറുകിട-–ഇടത്തരം സംരംഭങ്ങൾക്ക് വിവിധ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ബി2ബി ഡിജിറ്റൽ പ്ലാറ്റ്ഫോമായ കമ്പനി 1300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1754.01 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, പിഎൽ ക്യാപിറ്റൽ മാർക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

  എഐ കാലവും ടൂറിസം സാധ്യതകളും

Maintained By : Studio3