വയോ ഇ15, എസ്ഇ14 പുറത്തിറക്കി
ഹോങ്കോങ് ആസ്ഥാനമായ നെക്സ്റ്റ്‌ഗോ കമ്പനിയാണ് ഇന്ത്യയില്‍ വയോ ബ്രാന്‍ഡ് തിരികെയെത്തിച്ചത്
ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡായ വയോ. ഇതിന്റെ ഭാഗമായി ഇ15, എസ്14 ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജപ്പാന്‍ ആസ്ഥാനമായ വയോ കോര്‍പ്പറേഷനുമായി ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ഹോങ്കോങ് ആസ്ഥാനമായ നെക്സ്റ്റ്‌ഗോ കമ്പനിയാണ് ഇന്ത്യയില്‍ വയോ ബ്രാന്‍ഡ് തിരികെയെത്തിച്ചത്.
ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ നല്‍കിയാണ് രണ്ട് ലാപ്‌ടോപ്പുകളും വിപണിയിലെത്തിച്ചത്. കൂടെ മൈക്രോസോഫ്റ്റ് ഓഫീസ് 365 ലഭിക്കും. ഡോള്‍ബി ഓഡിയോ, സ്മാര്‍ട്ട് ആംപ്ലിഫയര്‍ സഹിതം ടോപ് ഫയറിംഗ് സ്പീക്കറുകള്‍ വിന്‍ഡോസ് 10 ഹോം അധിഷ്ഠിത ലാപ്‌ടോപ്പുകളുടെ ഫീച്ചറുകളാണ്.
66,990 രൂപ മുതലാണ് വയോ ഇ15 ലാപ്‌ടോപ്പിന് വില. ഇങ്ക് ബ്ലാക്ക്, ടിന്‍ സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 84,690 രൂപ മുതലാണ് വയോ എസ്ഇ14 ലാപ്‌ടോപ്പിന് വില. ഡാര്‍ക്ക് ഗ്രേ, റെഡ് കൂപ്പര്‍ എന്നിവയാണ് നിറങ്ങള്‍. ഫ്‌ലിപ്കാര്‍ട്ട് വഴി രണ്ട് ലാപ്‌ടോപ്പുകളും വാങ്ങാന്‍ കഴിയും. പ്രീഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി.