December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡിന്റെ പുതിയ വകഭേദം ആഫ്രിക്കയുടെ പൊതു ആരോഗ്യ സംവിധാനത്തിന് ഭീഷണി: ലോകാരോഗ്യ സംഘടന

1 min read

നെയ്റോബി: നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ്-19ന്റെ പുതിയ വകഭേദങ്ങൾ പകർച്ചവ്യാധി തടയാനുള്ള മേഖലയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുമെന്നും ആഫ്രിക്കൻ വൻകരയുടെ പൊതു ആരോഗ്യ സംവിധാനത്തിന് ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടന. കോവിഡ്-19യുടെ പുതിയ വകഭേദത്തിന്റെ വ്യാപനത്തിനിടെ പൊതു ആരോഗ്യ സംവിധാനത്തിന് മേൽ അതുണ്ടാക്കുന്ന സമ്മർദ്ദം ഒഴിവാക്കുന്നതിനായി ഫലപ്രദമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക വിഭാഗം ഡയറക്ടർ മത്ഷിഡിസോ മൊയ്തി പറഞ്ഞു.

ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത പുതിയ വകഭേദത്തിന് വ്യാപന നിരക്ക് അധികമില്ലെങ്കിലും എളുപ്പത്തിൽ പകരുന്ന മറ്റ് വകഭേദങ്ങൾ ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരിലും എത്തുന്നതിന് അവ കാരണമാകും. ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങളുടെയും നിയന്ത്രണങ്ങളിലെ ഇളവ് മൂലം രോഗവ്യാപനം കൂടുന്നതിന്റെയും സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട ജാഗ്രതയിലൂടെ മാത്രമേ ആഫ്രിക്കയിൽ കൊറോണ വൈറസ് വ്യാപനം ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്നും മൊയ്തി പറഞ്ഞു. മേഖലയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം ആഫ്രിക്കൻ വൻകരയിലെ കോവിഡ്-19 കേസുകൾ 3.14 ദശലക്ഷമാണ്.  അതേസമയം കോവിഡ്-19 മൂലമുള്ള ആകെ മരണസംഖ്യ 75,909 കവിഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

കഴിഞ്ഞ വർഷം ഡിസംബറിന് ശേഷം ആഫ്രിക്കയിലെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം  ശരാശരി 25,000ത്തിന് മുകളിലാണ്. ആഘോഷക്കാലത്ത് ഉണ്ടായ കുടുംബങ്ങളുടെ ഒത്തുചേരലും യാത്രകളും മൂലം വരുംദിനങ്ങളിൽ രോഗനിരക്ക് കൂടാനിടയുണ്ടെന്ന് മൊയ്തി സൂചന നൽകി. ദക്ഷിണാഫ്രിക്ക, നൈജീരിയ, ഗാംബിയ, സാംബിയ, ബോട്സ്വാന എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കോവിഡ്-19യുടെ പുതിയ വകഭേദങ്ങൾ ക‌ണ്ടെത്തിയിട്ടുള്ളത്.

Maintained By : Studio3