Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവിഎസ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായി സര്‍ റാല്‍ഫ് സ്‌പെത്ത്  

പതിനൊന്ന് വര്‍ഷത്തോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു
ചെന്നൈ: മുന്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ സര്‍ റാല്‍ഫ് സ്‌പെത്തിനെ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായി നിയമിച്ചു. അതേസമയം, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും ടാറ്റ സണ്‍സ് ബോര്‍ഡിലും അദ്ദേഹം തുടരും. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ബോര്‍ഡിലേക്ക് റാല്‍ഫിനെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനിക്കുന്നതായി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ പറഞ്ഞു.

ബിഎംഡബ്ല്യുവിലാണ് റാല്‍ഫ് സ്‌പെത്ത് കരിയര്‍ ആരംഭിച്ചത്. ചെറു പ്രായത്തില്‍തന്നെ സീനിയര്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവുമൊടുവില്‍ പതിനൊന്ന് വര്‍ഷത്തോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു. ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ആഡംബര ബ്രാന്‍ഡുകളിലൊന്നായി ജെഎല്‍ആറിനെ മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

  റെക്കോര്‍ഡ് ബോണസ് പ്രഖ്യാപനവുമായി ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ്

വേണു ശ്രീനിവാസനുശേഷം 2023 ജനുവരിയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനായി റാല്‍ഫ് സ്‌പെത്ത് പ്രവര്‍ത്തിക്കും.

Maintained By : Studio3