ടിവിഎസ് ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായി സര്‍ റാല്‍ഫ് സ്‌പെത്ത്
പതിനൊന്ന് വര്‍ഷത്തോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു
ബിഎംഡബ്ല്യുവിലാണ് റാല്‍ഫ് സ്‌പെത്ത് കരിയര്‍ ആരംഭിച്ചത്. ചെറു പ്രായത്തില്‍തന്നെ സീനിയര്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഏറ്റവുമൊടുവില്‍ പതിനൊന്ന് വര്‍ഷത്തോളം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു. ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ആഡംബര ബ്രാന്‍ഡുകളിലൊന്നായി ജെഎല്‍ആറിനെ മാറ്റുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു.
വേണു ശ്രീനിവാസനുശേഷം 2023 ജനുവരിയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാനായി റാല്‍ഫ് സ്‌പെത്ത് പ്രവര്‍ത്തിക്കും.