September 30, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രീപെയ്ഡ് സര്‍വീസ് പാക്കേജുമായി ടൊയോട്ട

1 min read

‘സ്‌മൈല്‍സ് പ്ലസ്’ എന്ന സമഗ്രവും ഇഷ്ടാനുസൃതവുമായ സര്‍വീസ് പാക്കേജ് അവതരിപ്പിച്ചു

ബെംഗളൂരു: ‘സ്‌മൈല്‍സ് പ്ലസ്’ എന്ന സമഗ്രവും ഇഷ്ടാനുസൃതവുമായ സര്‍വീസ് പാക്കേജ് അവതരിപ്പിക്കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പ്രഖ്യാപിച്ചു. മൂല്യവര്‍ധിത സേവനങ്ങളിലൂടെ സവിശേഷമായ ഉപഭോക്തൃ അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയാണ് പുതിയ സര്‍വീസ് പാക്കേജ് അവതരിപ്പിക്കുന്നതിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.

ഉപയോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി സര്‍വീസ് പാക്കേജ് ഇച്ഛാനുസൃതമാക്കാന്‍ കഴിയും. മികച്ചതും കൂടുതല്‍ ആസ്വാദ്യകരവും പ്രശ്നരഹിതവുമായ സര്‍വീസ് നല്‍കി ഉപയോക്താക്കളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് തയ്യാറാക്കിയത്. നിരവധി ആനുകൂല്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും പാക്കേജിന്റെ ഭാഗമായി ലഭിക്കും. വിലവര്‍ധനയില്‍ നിന്നുള്ള പരിരക്ഷ, സര്‍വീസ് ചെലവുകളില്‍ ലാഭം, ഒറിജിനല്‍ ടൊയോട്ട പാര്‍ട്ടുകളുടെ ഉപയോഗം, വിദഗ്ധ പരിശീലനം നേടിയ മികച്ച ടെക്നീഷ്യന്മാരുടെ സേവനം എന്നിവ ലഭിക്കും.

  റെനോ ട്രൈബർ 100പിഎസ് വിപണിയിൽ
Maintained By : Studio3