Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രണ്ട് ആന്‍ഡ്രോയ്ഡ് ടിവികളുമായി തോംസണ്‍

42 ഇഞ്ച്, 43 ഇഞ്ച് വലുപ്പമുള്ള രണ്ട് ടിവികളാണ് പുറത്തിറക്കിയത്

പുതിയ ‘പാത്ത്’ സീരീസില്‍ തോംസണ്‍ രണ്ട് ആന്‍ഡ്രോയ്ഡ് ടിവി സെറ്റുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 42 ഇഞ്ച്, 43 ഇഞ്ച് വലുപ്പമുള്ള രണ്ട് ടിവികളാണ് പുറത്തിറക്കിയത്. ‘ഗൂഗിള്‍ അസിസ്റ്റന്റ്’ സപ്പോര്‍ട്ട് ചെയ്യുന്നതാണ് തോംസണ്‍ 42 ഇഞ്ച് പാത്ത്2121, 43 ഇഞ്ച് പാത്ത്0009ബിഎല്‍ ടിവി മോഡലുകള്‍.

പ്രൈം, യുട്യൂബ്, സോണി ലൈവ് എന്നിവയ്ക്കായി റിമോട്ടില്‍ പ്രത്യേക ബട്ടണുകള്‍ ഉണ്ടായിരിക്കും. രണ്ട് മോഡലുകളിലും മൂന്ന് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകളും രണ്ട് യുഎസ്ബി 2.0 പോര്‍ട്ടുകളും നല്‍കി. ഒരു ജിബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സവിശേഷതയാണ്.

  ഒക്ടാകോര്‍ 5ജി പ്രോസസറുമായി ഷവോമി റെഡ്മി 15എ 5ജി

തോംസണ്‍ 42 ഇഞ്ച് പാത്ത്2121 ആന്‍ഡ്രോയ്ഡ് ടിവി മോഡലിന് 19,999 രൂപയും 43 ഇഞ്ച് പാത്ത്0009ബിഎല്‍ ആന്‍ഡ്രോയ്ഡ് ടിവി മോഡലിന് 22,499 രൂപയുമാണ് വില. ജനുവരി 20 ന് ഫ്‌ലിപ്കാര്‍ട്ടില്‍ ഇരു ടിവി സെറ്റുകളുടെയും വില്‍പ്പന ആരംഭിക്കും.

 

Maintained By : Studio3