September 26, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐടെല്‍ വിഷന്‍ 1 പ്രോ വിപണിയില്‍

 

6,599 രൂപയാണ് വില . 2020 ഫെബ്രുവരിയില്‍ വിപണിയിലെത്തിച്ച വിഷന്‍ 1 വലിയ വിജയമായിരുന്നു

‘വിഷന്‍ 1 പ്രോ’ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചതായി ഐടെല്‍ പ്രഖ്യാപിച്ചു. 6,599 രൂപയാണ് വില. ആദ്യ എച്ച്ഡി വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയുമായി 2020 ഫെബ്രുവരിയില്‍ വിപണിയിലെത്തിച്ച വിഷന്‍ 1 വലിയ വിജയമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ മോഡല്‍ അവതരിപ്പിച്ചത്.

വലിയ 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയാണ് പുതിയ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. അതിവേഗ ഫേസ് അണ്‍ലോക്ക്, മള്‍ട്ടി ഫീച്ചര്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ സവിശേഷതകളാണ്.

  അഞ്ച് വർഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകൾ ലക്ഷ്യം: മുഖ്യമന്ത്രി

ഫ്‌ലാഷ്‌ലൈറ്റ് സഹിതം 8 എംപി പ്രൈമറിയോടുകൂടി എഐ ട്രിപ്പിള്‍ കാമറയാണ് പിറകില്‍ നല്‍കിയത്. എഐ ബ്യൂട്ടി മോഡ് സഹിതം 5 എംപി സെല്‍ഫി കാമറ മുന്നില്‍ ലഭിച്ചു.

1.4 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറാണ് 2 ജിബി റാം, 32 ജിബി റോം സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. 4000 എംഎഎച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്.

Maintained By : Studio3