ലോകത്തിലെ ആദ്യ എഎംജി സ്റ്റോര്‍ ദുബായില്‍ ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും
1 min readസിറ്റിവാക്കില്‍ പദ്ധതിയിട്ടിരിക്കുന്ന ഹൈബ്രിഡ് റീട്ടെയ്ല്‍ ശൈലിയിലുള്ള സ്‌റ്റോറില്‍ ഷോറൂം, ബൊട്ടീക്, കഫേ എന്നിവയാണ് ഉണ്ടാകുക
ദുബായ്: ലോകത്തിലെ ആദ്യ എഎംജി സ്‌റ്റോര്‍ ഈ വര്‍ഷം പകുതിയോടെ ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കും. ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മേഴ്‌സിഡസ് ബെന്‍സ് ഡീലര്‍മാരായ ഗര്‍ഗാഷ് ഗ്രൂപ്പ്, സിറ്റി വാക്ക്, ദ ബീച്ച്, ല മെര്‍ തുടങ്ങി ദുബായിലെ ലൈഫ്‌സ്റ്റെല്‍ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായ മെരെക്‌സ് ഇന്‍വെസ്റ്റ്‌മെന്റുമായി (ദുബായ് ഹോള്‍ഡിംഗിന്റെയും ബ്രൂക്ക്ഫീല്‍ഡ് അസ്റ്റ് മാനേജ്‌മെന്റ് കമ്പനിയുടെയും സംയുക്ത സംരംഭം) ഇത് സംബന്ധിച്ച് ധാരണയിലെത്തി. ഹൈബ്രിഡ് റീട്ടെയ്ല്‍ ശൈലിയിലുള്ള സ്റ്റോറില്‍ എഎംജി ഷോറൂമിന് പുറമേ, ബോട്ടീക്കും കഫേയും ഉണ്ടായിരിക്കും.
743 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള ഈ സ്റ്റോറില്‍ എഎംജി ഷോപ്പില്‍ നിന്നുള്ള എല്ലാ ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാകും. നിരവധി മേഴ്‌സിഡസ്-എഎംജി വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും.
എഎംജി പ്രേമികള്‍ക്ക് മാത്രമായി, വേറിട്ട രീതിയില്‍ െൈലഫ്‌സ്റ്റൈല്‍ ശെലിയിലുള്ള ഒരു സ്‌റ്റോര്‍ ആയിരിക്കും സിറ്റി വാക്കില്‍ പദ്ധതിയിടുന്ന പുതിയ എഎംജി സ്റ്റോര്‍ എന്നും വിവിധ മോഡലുകളിലുള്ള എഎംജി വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനുള്ള പ്രത്യേക ഇടം ഇവിടെ ഉണ്ടായിരിക്കുമെന്നും ഗര്‍ഗാഷ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഷെഹാബ് എം ഗര്‍ഗാഷ് പറഞ്ഞു. മറ്റെങ്ങും കാണാത്ത രീതിയിലുള്ള ഒരു സ്‌റ്റോര്‍ ആയിരിക്കും ലോകത്തിലെ ആദ്യ എഎംജി സ്‌റ്റോര്‍ എന്ന് മേഴ്‌സിഡസ്-എഎംജി സിഇഒ ഫിലിപ്പ് ഷീമെര്‍ പറഞ്ഞു.
യാത്രാ വാഹനങ്ങള്‍ക്കായുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മേഴ്‌സിഡസ്-ബെന്‍സ് കഴിഞ്ഞ മാസം യുഎഇയില്‍ അവതരിപ്പിച്ചിരുന്നു. ഇത്തരമൊരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പശ്ചിമേഷ്യയില്‍ തന്നെ പുതിയതാണ്. കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപേേഭാക്താക്കള്‍ക്ക് വാഹനങ്ങള്‍ അവരുടെ സ്ഥലത്തെത്തിച്ച് ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഓണ്‍ലൈനായി തന്നെ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.