September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ്-19 നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് കുവെറ്റ് എംപിമാര്‍

1 min read

അല്ലെങ്കില്‍ ബിസിനസ് മാന്ദ്യം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

കുവൈറ്റ് കോവിഡ്-19 നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിക്കണമെന്ന് കുവൈറ്റ് എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയന്ത്രണങ്ങള്‍ ബിസിനസിനെ ദോഷകരമായി ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും എംപിമാര്‍ ആവശ്യമുന്നയിച്ചു. രാജ്യത്തെ എല്ലാ വാണിജ്യകേന്ദ്രങ്ങളും റെസ്റ്റോറന്റുകളും മാളുകളും രാത്രി എട്ട് മണി മുതല്‍ രാവിലെ 5 മണി വരെ അടച്ചിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് എംപിമാര് രംഗത്ത് വന്നിരിക്കുന്നത്.

ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, സെലിബ്രേഷന്‍ ഹാളുകള്‍, ടെന്റുകള്‍ എന്നിവയും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടക്കാനിരുന്ന എല്ലാ കായിക പരിപാടികളും റദ്ദ് ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കോവിഡ്-19 കേസുകളിലുണ്ടായ അനിയന്ത്രിത വര്‍ധനവ് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

എന്നാല്‍ സലൂണുകള്‍ ഉള്‍പ്പടെ നിരവധി ചെറുകിട ബിസിനസുകാര്‍ ഉത്തരവിനെതിരെ ശബ്ദമുയര്‍ത്തുകയും ചില ജനപ്രതിനിധികള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു. ബിസിനസുകാരുടെ ആശങ്ക ഉന്നതാധികാരികളിലേക്ക് എത്തിച്ചിട്ടുണ്ടെന്നും പ്രാദേശിക ബിസിനസുകാര്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കുവൈറ്റ് നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍-ഖാനെം പറഞ്ഞു.

ചെറുകിട ബിസിനസുകാര്‍ക്കുണ്ടാകുന്ന ആഘാതം കുറച്ചുകൊണ്ട് തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള വഴി കാണുമെന്നാണ് പ്രധാനമന്ത്രി ഷേഖ് സബ അല്‍-ഖാലിദ് അല്‍-സബ പറഞ്ഞതെന്നും സ്പീക്കറെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമായ കുവൈറ്റ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. ബിസിനസുകാരെ ലക്ഷ്യമിട്ടുള്ള ഉത്തേജന പാക്കേജ് ചര്‍ച്ച ചെയ്യുന്നതനായി പ്രത്യേക സമ്മേളനം ചേരണമെന്ന് ഒരു വിഭാഗം ജനപ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

കോവിഡ് നിയന്ത്രണങ്ങള്‍ ദോഷകരമായി ബാധിച്ച ബിസിനസുകാരുടെ വാടക സര്‍ക്കാര്‍ വഹിക്കണമെന്നും അടച്ചിടല്‍ കാലത്ത് തൊഴിലാളികള്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കണണെന്നും ആവശ്യപ്പെട്ട് മറ്റൊരു എംപി കരട് നിയമം സമര്‍പ്പിച്ചിട്ടുണ്ട്.

എന്നാല്‍ തീരുമാനിച്ചത് പോലെ പുതിയ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച 962 പുതിയ കോവിഡ് കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 170,998 ആയി ഉയര്‍ന്നു. 8,494 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗം പിടിപെട്ട് ഇതുവരെ 966 ആളുകള്‍ കുവൈറ്റില്‍ മരണമടഞ്ഞു. 161,538 പേര്‍ രോഗമുക്തി നേടി.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്
Maintained By : Studio3