Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴകത്ത് ബിജെപിയും പ്രകടനപത്രിക പുറത്തിറക്കുന്നു

 

ചെന്നൈ: തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഒരു ചെറിയ പങ്കാളിയാണെങ്കിലും, ബിജെപി സ്വന്തം പ്രകടന പത്രിക പുറത്തിറക്കാന്‍ ഒരുങ്ങുന്നു, ഇത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിക്കും. 234 അംഗ നിയമസഭയിലെ 20 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടി മത്സരിക്കുന്നത്. നേരത്തെ ഭരണകക്ഷിയായ എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകളും ഒരു വീട്ടില്‍ കുറഞ്ഞത് ഒരു സര്‍ക്കാര്‍ ജോലിയും ഉള്‍പ്പെടെനിരവധി വാഗ്ദാനങ്ങള്‍ അവര്‍ നല്‍കിയിട്ടുണ്ട്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി

ബിജെപി ജനറല്‍ സെക്രട്ടറിയും തമിഴ്നാട് ചുമതലയുള്ള സി ടി രവി സംസ്ഥാനത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനുമായുള്ള എന്‍ഡിഎയുടെ കാഴ്ചപ്പാട് എഐഡിഎംകെയുടെ പ്രകടനപത്രികയില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. എങ്കിലും പാര്‍ട്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനൊപ്പം നിന്നാല്‍ തമിഴ്നാടിനായി നിരവധി വികസന പദ്ധതികള്‍ അംഗീകരിക്കാനും നടപ്പാക്കാനും കഴിയുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് മറ്റൊരു ബിജെപി നേതാവ് പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ തമിഴ്നാടിനായുള്ള വികസന പദ്ധതികളെക്കുറിച്ച് ഒരു ബിജെപി പ്രകടന പത്രിക ജനങ്ങളോട് പറയും.പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പ്രകടന പത്രിക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന് പുതിയ ക്ഷേമപദ്ധതിയും ഇതില്‍ ഉള്‍ക്കൊള്ളിച്ചേക്കും. തമിഴ്നാട് നിയമസഭയില്‍ അംഗങ്ങളില്ലാത്ത ബിജെപി ഇക്കുറി പരമാവധി സീറ്റുകള്‍ നേടാനുള്ള ശ്രമത്തിലാണ്.

  കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസ്സമല്ല: കേന്ദ്ര റെയില്‍വേ മന്ത്രി
Maintained By : Studio3