നെതർലൻഡ്സിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്ലാന്റിന്റെ നിർമാണം ആരംഭിക്കാൻ സാബിക് തീരുമാനം
2022 പകുതിയോടെ സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന്റെ പണി ആരംഭിക്കാനാണ് സാബികിന്റെ പദ്ധതി
റിയാദ്: സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകൾ നിർമിക്കുന്നതിനുള്ള ആദ്യ വാണിജ്യ യൂണിറ്റിന്റെ നിർമാണം ആരംഭിക്കാനുള്ള പദ്ധതിയുമായി സൌദി ബേസിക് ഇൻഡസ്ട്രീസ് കോർപ്പറേഷനും (സാബിക്) പ്ലാസ്റ്റിക് എനർജി ലിമിറ്റഡും. 2022 പകുതിയോടെ നെതർലൻഡിൽ പദ്ധതിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന്റെ പണി ആരംഭിക്കാനാണ് സാബികിന്റെ പദ്ധതി.
50:50 പങ്കാളിത്തമുള്ള സംയുക്ത സംരംഭമായിരിക്കും നെതർലൻഡിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ്. നെതർലൻഡിലെ ധനകാര്യ മന്ത്രാലയത്തിൽ നിന്നുമുള്ള വലിയ ഊർജ സബ്സിഡിയോടെയാണ് പ്രോജക്ട് നടപ്പിലാക്കുക.
പുതിയ യൂണിറ്റ് പ്രവർത്തന സജ്ജമാകുന്നതോടെ സർട്ടിഫൈഡ് സർക്കുലാർ പോളിമെറുകളുടെ നിർമാണം വർധിപ്പിക്കാൻ സാബികിനാകും. പ്രപഞ്ചത്തിലെ പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ നിർമിച്ചിട്ടുള്ള, റീസൈക്കിൾ ചെയ്ത, വീണ്ടും ഉപയോഗിക്കാനാകുന്ന സുസ്ഥിര ഉൽപ്പന്നങ്ങളുടെ ലഭ്യത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാബിക് പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.