Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിവാസികളല്ലാത്തവർക്ക് യുഎഇ ബാങ്കുകൾ നൽകിയത് 5.36 ബില്യൺ ഡോളർ വായ്പ

1 min read

ഇതോടെ നിവാസികളല്ലാത്തവർക്ക് യുഎഇ ബാങ്കുകൾ നൽകിയിട്ടുള്ള മൊത്തം വായ്പ 149 ബില്യൺ ദിർഹമായി ഉയർന്നു.

അബുദാബി: യുഎഇ നിവാസികൾ അല്ലാത്ത വിദേശ പൌരന്മാർക്ക് രാജ്യത്തെ ദേശീയ ബാങ്കുകൾ 2020 ജനുവരി-നവംബർ കാലയളവിൽ വായ്പയായി നൽകിയത് 19.7 ബില്യൺ ദിർഹം (5.36 ബില്യൺ ഡോളർ).

യുഎഇയിലെ കേന്ദ്രബാങ്കാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ നിവാസികളല്ലാത്തവർക്ക് യുഎഇ ബാങ്കുകൾ നൽകിയിട്ടുള്ള മൊത്തം വായ്പ 149 ബില്യൺ ദിർഹമായി ഉയർന്നു.

കഴിഞ്ഞ വർഷം ജനുവരി-നവംബർ കാലയളവിൽ യുഎഇ ബാങ്കുകൾ ആകെ അനുവദിച്ച വായ്പയുടെ, (ഏകദേശം 1.795 ട്രില്യൺ ദിർഹം) 8.3 ശതമാനമാണ് നിവാസികൾ അല്ലാത്തവർക്ക് അനുവദിച്ച വായ്പയുടെ ശതമാനക്കണക്ക്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

[bctt tweet=”നിവാസികളല്ലാത്തവർക്ക് യുഎഇ ബാങ്കുകൾ നൽകിയത് 5.36 ബില്യൺ ഡോളർ വായ്പ” username=”futurekeralaa”]

കോവിഡ്-19 ആഗോള സാമ്പത്തിക രംഗത്തെ തളർത്തിയെങ്കിലും യുഎഇയുടെ ധനസ്ഥിതി മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയാണ്  വായ്പാ വളർച്ചയിലും പണലഭ്യതയിലുമുള്ള വർധനവ് എന്നാണ് വിലയിരുത്തൽ.

Maintained By : Studio3