December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആര്‍ടിജിഎസ് ഏപ്രില്‍ 18ന് മുടങ്ങുമെന്ന് ആര്‍ബിഐ

ഓണ്‍ലൈന്‍ പേമെന്‍റുകള്‍ക്കുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് (ആര്‍ടിജിഎസ്) സൗകര്യം ഏപ്രില്‍ 18 ന് 14 മണിക്കൂറെങ്കിലും ലഭ്യമാകില്ലെന്ന് റിസര്‍വ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. ആര്‍ടിജിഎസ് സിസ്റ്റത്തിന്‍റെ വീണ്ടെടുക്കല്‍ സമയം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന ആര്‍ടിജിഎസിന്‍റെ സാങ്കേതിക നവീകരണം ഏപ്രില്‍ 17 ബിസിനസ് സമയം അവസാനിച്ചതിന് ശേഷമാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഏപ്രില്‍ 18 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി വരെയെങ്കിലും സേവനം മുടങ്ങുമെന്നാണ് കേന്ദ്ര ബാങ്ക് പ്രസ്താവനയില്‍ പറയുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3