Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മെഴ്‌സേഡസിനെ പിന്നിലാക്കി ബിഎംഡബ്ല്യു

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു 826 യൂണിറ്റ് വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയ മെഴ്‌സേഡസിന് 812 യൂണിറ്റാണ് വില്‍ക്കാന്‍ കഴിഞ്ഞത്  

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്കിടയില്‍ മെഴ്‌സേഡസിനെ പിന്നിലാക്കി ബിഎംഡബ്ല്യു ഒന്നാം സ്ഥാനത്ത്. മാര്‍ച്ച് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് മെഴ്‌സേഡസിന് സ്ഥാനചലനം സംഭവിച്ചത്. ബിഎംഡബ്ല്യു 826 യൂണിറ്റ് വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങിയ മെഴ്‌സേഡസിന് 812 യൂണിറ്റാണ് വില്‍ക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ വിപണിയിലെ ഇരു ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെയും മല്‍സരത്തില്‍ 14 കാറുകള്‍ കൂടുതല്‍ വിറ്റ ബിഎംഡബ്ല്യു ഇത്തവണ ഒന്നാമതെത്തി. 2021 ഫെബ്രുവരിയില്‍ ബിഎംഡബ്ല്യുവിനേക്കാള്‍ 23 യൂണിറ്റുകള്‍ക്ക് മുന്നിലാണ് മെഴ്‌സേഡസ് ബെന്‍സ് വില്‍പ്പന അവസാനിപ്പിച്ചത്.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ

എന്നാല്‍ 2020 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് കാലത്ത് ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ വില്‍പ്പനയില്‍ രണ്ട് കൂട്ടര്‍ക്കും വലിയ ക്ഷീണം സംഭവിച്ചു. 2020 മാര്‍ച്ചില്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു 1,367 യൂണിറ്റ് വില്‍പ്പന നടത്തിയെങ്കില്‍ 2021 മാര്‍ച്ച് മാസത്തില്‍ 826 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. 39.6 ശതമാനത്തിന്റെ ഇടിവാണ് ബിഎംഡബ്ല്യു നേരിട്ടത്. 2020 മാര്‍ച്ചില്‍ ഇന്ത്യയില്‍ 942 യൂണിറ്റ് വില്‍ക്കാന്‍ കഴിഞ്ഞ മെഴ്‌സേഡസിന് 2021 മാര്‍ച്ചില്‍ 812 കാറുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചു. ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ ബിഎംഡബ്ലുവിന് പിറകിലായെങ്കിലും വില്‍പ്പന ഇടിവ് 13.8 ശതമാനം മാത്രമാണ് എന്നതില്‍ ആശ്വസിക്കാം.

  കൊവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിൽ

ബിഎംഡബ്ല്യു, മെഴ്‌സേഡസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, വോള്‍വോ, ഔഡി, പോര്‍ഷ, ലംബോര്‍ഗിനി, ഫെറാറി, റോള്‍സ് റോയ്‌സ് എന്നീ ബ്രാന്‍ഡുകളാണ് ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ മല്‍സരിക്കുന്നത്. 2021 മാര്‍ച്ച് മാസത്തെ വില്‍പ്പനയുടെ കണക്കെടുപ്പില്‍ ഇവരില്‍ ഫെറാറി മാത്രമാണ് വില്‍പ്പനയില്‍ വര്‍ധന കാഴ്ച്ചവെച്ചത്. 2020 മാര്‍ച്ചില്‍ ഒരു ഫെറാറിയാണ് ഇന്ത്യയില്‍ വിറ്റതെങ്കില്‍ 2021 മാര്‍ച്ചില്‍ രണ്ട് ഫെറാറി കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (58.7 ശതമാനം), വോള്‍വോ (60.8 ശതമാനം), ഔഡി (79.4 ശതമാനം), പോര്‍ഷ (50.7 ശതമാനം), ലംബോര്‍ഗിനി (20 ശതമാനം), റോള്‍സ് റോയ്‌സ് (66.7 ശതമാനം) എന്നിങ്ങനെയാണ് 2021 മാര്‍ച്ചില്‍ നേരിട്ട വില്‍പ്പനയിലെ ഇടിവ്.

  എഞ്ചിനീയറിംഗ് ഉല്‍പന്ന നിര്‍മ്മാണരംഗത്തേക്ക് 45,000 കോടി മുതല്‍ മുടക്കുമായി ഹിന്റാല്‍കോ
Maintained By : Studio3