Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മേല്‍ക്കൂരയിലെ സോളാര്‍ പ്ലാന്‍റ് പദ്ധതി: അംഗീകാരം ഡിസ്കോംസിന് മാത്രം

ന്യൂഡൽഹി: ഗ്രിഡുമായി കണക്റ്റുചെയ്ത് റൂഫ്ടോപ് സോളാർ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ അംഗീകൃത വെണ്ടർമാർ എന്ന് അവകാശപ്പെടുന്ന കമ്പനികൾക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ സർക്കാർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി

സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണ കമ്പനികൾക്ക് (ഡിസ്കോംസ്) മാത്രമാണ് പദ്ധതി നടപ്പാക്കുന്നതിന്‍റെ അംഗീകാരമുള്ളതെന്നും ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള കമ്പനി എന്ന പേരില്‍ പല റൂഫ്ടോപ്പ് സോളാര്‍ കമ്പനികളും മേല്‍ക്കൂരകളില്‍ സോളാര്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ പ്രസ്താവന

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്
Maintained By : Studio3