October 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പശ്ചിമേഷ്യയിൽ വളർച്ച ലക്ഷ്യമിട്ട് എച്ച്എസ്ബിസി

1 min read

കോവിഡാനന്തരം സാമ്പത്തിക വളർച്ചയിലും വ്യാപാരത്തിലും പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖല അതിവേഗത്തിലുള്ള തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദുബായ് കോവിഡിന് ശേഷം സാമ്പത്തിക വളർച്ചയിലും വ്യാപാരത്തിലും വേഗത്തിലുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെടുന്ന പശ്ചിമേഷ്യ വടക്കൻ ആഫ്രിക്ക മേഖലയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി എച്ച്എസ്ബിസി ബാങ്ക്. സാമ്പത്തിക വളർച്ചയിലും വ്യാപാരത്തിലും  മേഖല വേഗത്തിലുള്ള തിരിച്ചുവരവ് നടത്തുന്നത് ബാങ്കിന് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്ന് എച്ച്എസ്ബിസി ബാങ്ക് മിഡിൽഈസ്റ്റിന്റെ ഡെപ്യൂട്ടി ചെയർമാൻ മാർട്ടിൻ ത്രികോഡ് പറഞ്ഞു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

ജിഡിപി വളർച്ചയിലെ തിരിച്ചുവരവും അന്താരാഷ്ട്ര വ്യാപാരവും വരും ദശാബ്ദത്തിൽ ലോകത്തിൽ തന്നെ അതിവേഗം വളരുന്ന മേഖലകളിലൊന്നായി പശ്ചിമേഷ്യയെ മാറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ എച്ച്എസ്ബിസിക്ക് സാന്നിധ്യമുള്ള ഒമ്പത് വിപണികളും കോവിഡ്-19 പകർച്ചവ്യാധിയുടെ അഘാതത്തിൽ നിന്നും തിരിച്ചുവരവ് നടത്തിയ സ്ഥിതിക്ക് സാമ്പത്തിക വളർച്ചയും അന്താരാഷ്ട്ര വ്യാപാരവും ലോകശരാശരിയെ തന്നെ മറികടക്കുമെന്നും ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ ബാങ്കിന് ലഭിക്കുമെന്നുമാണ് എച്ച്എസ്ബിസിയുടെ പ്രതീക്ഷ.

എച്ച്എസ്ബിസിക്ക് സാന്നിധ്യമുള്ള എല്ലാ ബിസിനസ് മേഖലകളിലെയും ഉപഭോക്താക്കൾക്ക് വേണ്ട പിന്തുണ നൽകുന്നതിനായി നിക്ഷേപം നടത്തുമെന്ന് മാർട്ടിൻ ത്രികോഡ് പറഞ്ഞു. ഹോൾസെയിൽ ബാങ്കിംഗ് പോർട്ട്ഫോളിയോയിലുള്ള സർക്കാർ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര സ്ഥാപനങ്ങൾ, അതിവേഗം വളരുന്ന ചെറുകിട കമ്പനികൾ എന്നിവരെയാണ് നിക്ഷേപ പദ്ധതികളിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പേഴ്സണ‍ൽ ബാങ്കിംഗ് പോർട്ട്ഫോളിയോയിലെ ദശലക്ഷക്കണിക്ക് ഉപഭോക്താക്കളുടെ ആസ്തി പരിപാലന ആവശ്യങ്ങൾ പരിഗണിച്ചുള്ള പദ്ധതികളും ബാങ്ക് ആസൂത്ര‌ണം ചെയ്തിട്ടുണ്ട്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക മേഖലയിൽ എച്ച്എസ്ബിസി പ്രവർത്തിക്കുന്ന ഒമ്പത് വിപണികളിലെ സമ്പദ് വ്യവസ്ഥകളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂല്യം 2025 അവസാനത്തോടെ മൊത്തത്തിൽ  34.7 ശതമാനം വർധിക്കുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ പ്രവചനം. വ്യാപാര വളർച്ചയിലും സമാനമായ പുരോഗതിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമായും ടെക്നോളജി നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഊന്നൽ നൽകുക.

Maintained By : Studio3