December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നയം വ്യക്തമാക്കുന്നു ആര്‍ബിഐ വ്യക്തമായ ലക്ഷ്യം വീണ്ടെടുപ്പ്: ശക്തികാന്ത ദാസ്

ന്യൂഡെല്‍ഹി: റെഗുലേറ്ററി കാഴ്ചപ്പാടില്‍ സാമ്പത്തിക സുസ്ഥിരതയെ പ്രധാനമായി കാണുമ്പോളും, റിസർവ് ബാങ്കിന്റെ സ്പഷടമായ ലക്ഷ്യം കൊറൊണ സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലാണെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. “ ഈ മഹാമാരി കാലഘട്ടത്തിലെ ഞങ്ങളുടെ പ്രധാന ലക്ഷ്യം സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക എന്നതായിരുന്നു; തിരിഞ്ഞുനോക്കുമ്പോൾ, പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കാൻ ഞങ്ങളുടെ നയങ്ങൾ സഹായിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്, ”  ഒരു പ്രഭാഷണ പരിപാടിയില്‍ സംസാരിക്കവേ ആര്‍ബിഐ ഗവർണർ പറഞ്ഞു.

അതേസമയം സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിയുടെ  അപകടസാധ്യതകൾ ലഘൂകരിക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും റെഗുലേറ്റർ നിരവധി നടപടികൾ ഇക്കാലയളവില്‍ കൈക്കൊണ്ടിട്ടുണ്ട്. എന്‍ബിഎഫ്സികളുടെ റെഗുലേഷന്‍ സംബന്ധിച്ച് ഉടന്‍ തന്നെ ഒരു ഡിസ്കഷന്‍ പേപ്പര്‍ പുറത്തിറക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3