ആര്‍ബിഐ സര്‍വെ : കുറഞ്ഞ പണപ്പെരുപ്പ ലക്ഷ്യം വളര്‍ച്ചയെ ബാധിക്കും
ന്യൂഡെല്‍ഹി: പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ദീര്‍ഘകാല വളര്‍ച്ചയില്‍ വെല്ലുവിളി സൃഷ്ടിക്കുമെങ്കിലും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ പഠനം വിശദീകരിക്കുന്നു. “നയ നിര്‍മാതാക്കള്‍ക്ക് പണപ്പെരുപ്പ ലക്ഷ്യം പരിധിക്ക് താഴെയാക്കാന്‍ തീരുമാനിക്കാം, പക്ഷേ ജിഡിപിയുടെ ദീര്‍ഘകാല യഥാര്‍ത്ഥ വളര്‍ച്ചയെ ബോധപൂര്‍വ്വം ത്യാഗം ചെയ്തുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അത് ദാരിദ്ര്യ നിര്‍മാര്‍ജനത്തെയും പ്രതികൂലമായി ബാധിക്കും,” ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മറുവശത്ത്, താഴ്ന്ന പണപ്പെരുപ്പം അനുകൂലമായ ഫലങ്ങളും നല്‍കുന്നു. പ്രത്യേകിച്ച് ദരിദ്രര്‍ക്ക് വിതരണത്തില്‍ അനുകൂല സാഹചര്യമുണ്ടാകും. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് ഗുണം ചെയ്യും. രവീന്ദ്ര എച്ച്. ധോളാകിയ, ജയ് ചന്ദര്‍, ഇപ്സിത പാധി, ഭാനു പ്രതാപ് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
വികസിത സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഉയര്‍ന്ന പരിധിയിലുള്ള പണപ്പെരുപ്പവും ഉയര്‍ന്ന വളര്‍ച്ചയും വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളില്‍ പ്രകടമാണെന്ന് അനുഭവ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. നിലവില്‍ ഇപഭോക്തൃ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിനുള്ളില്‍ പിടിച്ചുനിര്‍ത്താനാണ് ആര്‍ബിഐ ശ്രമിക്കുന്നത്.