September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസി

1 min read
  • മെഡ്ലൈഫിനെ ഏറ്റെടുത്ത് ഫാര്‍മീസി (Pharmeasy)
  • ഇനി മെഡ്ലൈഫ് ഇല്ല, പൂര്‍ണമായും ഫാര്‍മീസിയില്‍ ലയിക്കും
  • പ്രതിമാസം രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സേവനം

മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ വമ്പന്‍ ഡീലോടെ ഫാര്‍മീസി രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മസിയായി മാറിയിരിക്കുകയാണ്. മെഡ്ലൈഫിനെ ഏറ്റെടുത്തതോടെയാണ് ഫാര്‍മീസി ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാര്‍മ സ്ഥാപനമായി മാറിയത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഓണ്‍ലൈന്‍ ഫാര്‍മ രംഗത്തെ ഏറ്റവും വലിയ ഇടപാടാണിത്. റിലയന്‍സും ആമസോണുമെല്ലാം വലിയ വിഹിതം നേടാന്‍ ആഗ്രഹിക്കുന്ന വിപണി കൂടിയാണ് ഇത്.

  ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ

രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്കെയര്‍ ഡെലിവറി പ്ലാറ്റ്ഫോമായി ഈ ഡീല്‍ ഞങ്ങളെ മാറ്റും. പ്രതിമാസം രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സേവനമെത്തിക്കാന്‍ സാധിക്കും-ഫാര്‍മീസി സഹസ്ഥാപകന്‍ ധാവല്‍ ഷാ വ്യക്തമാക്കി.

ഇതോടുകൂടി മെഡ്ലൈഫ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പൂര്‍ണമായും ഫാര്‍മീസിയില്‍ ലയിക്കും. മെഡ്ലൈഫിന്‍റെ ഉപഭോക്താക്കളും റീറ്റെയ്ല്‍ പങ്കാളികളും ഫാര്‍മീസി പ്ലാറ്റ്ഫോമിന്‍റെ ഭാഗമാകും. മെഡ്ലൈഫ് ബ്രാന്‍ഡിനെ തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഒരൊറ്റ ബ്രാന്‍ഡില്‍ ഫോക്കസ് ചെയ്ത് പ്രവര്‍ത്തിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലതെന്നാണ് വിലയിരുത്തലെന്ന് ഷാ പറഞ്ഞു.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

ഫാര്‍മീസിയുടെ മാതൃകമ്പനിയായ എപിഐ ഹോള്‍ഡിംഗ്സില്‍ മെഡ്ലൈഫിന്‍റെ ഓഹരിയുടമകള്‍ക്ക് 19.59 ശതമാനം ഓഹരി ലഭിക്കുന്ന തരത്തിലാണ് ഇടപാട്. ആല്‍കെ ലബോറട്ടറീസ് സ്ഥാപകനായ പ്രഭാത് നാരായന്‍ സിംഗിന്‍റെ ഓഫീസാണ് മെഡ്ലൈഫിലെ ഏറ്റവും വലിയ ഓഹരിയുടമ.

Maintained By : Studio3