പോര്‍ട്രോണിക്‌സ് ഹാര്‍മോണിക്‌സ് 230 വിപണിയില്‍
വില 1,999 രൂപ. എന്നാല്‍ 999 രൂപ മാത്രമാണ് പ്രാരംഭ വില
ന്യൂഡെല്‍ഹി: പോര്‍ട്രോണിക്‌സ് ഹാര്‍മോണിക്‌സ് 230 വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചുറ്റുപാടുമുള്ള ശബ്ദ ശല്യങ്ങള്‍ കുറയ്ക്കുന്നതിന് ആക്റ്റീവ് സിവിസി 8.0 നോയ്‌സ് റിഡക്ഷന്‍ സാങ്കേതികവിദ്യ സവിശേഷതയാണ്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഹാര്‍മോണിക്‌സ് 230 ഏഴ് മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് പോര്‍ട്രോണിക്‌സ് അവകാശപ്പെട്ടു. അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. കറുപ്പ്, നീല കളര്‍ വേരിയന്റുകളില്‍ ഹെഡ്‌ഫോണുകള്‍ ലഭിക്കും. 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍, മികച്ച കണക്റ്റിവിറ്റി ലഭിക്കുന്നതിന് ബ്ലൂടൂത്ത് 5.0 എന്നിവ നല്‍കി. ഐപിഎക്‌സ്4 റേറ്റിംഗ് സവിശേഷതയാണ്.
പോര്‍ട്രോണിക്‌സ് ഹാര്‍മോണിക്‌സ് 230 വയര്‍ലെസ് നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ഹെഡ്‌ഫോണുകള്‍ക്ക് 1,999 രൂപയാണ് വില. എന്നാല്‍ 999 രൂപ മാത്രമാണ് പ്രാരംഭ വില. കമ്പനി വെബ്‌സൈറ്റില്‍നിന്ന് വാങ്ങാം. പ്രാരംഭ വിലയുടെ കാലയളവ് എപ്പോള്‍ അവസാനിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയില്ല. പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭിക്കും.
2.4 ഹെര്‍ട്‌സ് മുതല്‍ 2.48 ഗിഗാഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റേഞ്ച്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കും. ഇരുപത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ നാല് മണിക്കൂര്‍ പ്ലേബാക്ക് സാധ്യമാണ്. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ പ്ലേബാക്ക് ലഭിക്കും.
ആക്റ്റീവ് സിവിസി 8.0 നോയ്‌സ് റിഡക്ഷന്‍ സാങ്കേതികവിദ്യ സവിശേഷതയാണ്. വോയ്‌സ് കോളുകളുടെ സമയത്ത് ബാഹ്യമായ ശബ്ദ ശല്യങ്ങള്‍ കുറയ്ക്കും. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. എല്ലാ ദിശകളില്‍നിന്നുമുള്ള വെള്ളം തെറിപ്പിക്കലുകള്‍ പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്4 റേറ്റിംഗ് സവിശേഷതയാണ്. ലിക്വിഡ് സിലിക്കോണ്‍ ഉപയോഗിച്ചതോടെ ഹെഡ്‌ഫോണുകള്‍ക്ക് ഭാരം കുറവാണ്. ഇയര്‍ബഡുകളുടെ അഗ്രഭാഗത്ത് കാന്തം നല്‍കിയതിനാല്‍ ഒരുമിച്ച് ചേര്‍ത്തുവെയ്ക്കാന്‍ കഴിയും.