October 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോക്കിയ ബ്ലൂടൂത്ത് നെക്ക്ബാന്‍ഡ്, ടിഡബ്ല്യുഎസ് അവതരിപ്പിച്ചു  

വില പരിഗണിക്കുമ്പോള്‍ ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെയാണ് ഡിവൈസുകള്‍ വരുന്നത്  

ന്യൂഡെല്‍ഹി: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000, നോക്കിയ ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍സ് എഎന്‍സി ടി3110 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വില പരിഗണിക്കുമ്പോള്‍ ശ്രദ്ധേയ സ്‌പെസിഫിക്കേഷനുകളോടെയാണ് ഡിവൈസുകള്‍ വരുന്നത്. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കും. ക്വാല്‍ക്കോം ക്യുസിസി3034 ബ്ലൂടൂത്ത് ഓഡിയോ ചിപ്‌സെറ്റാണ് നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000 ഉപയോഗിക്കുന്നത്.

നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000 ഡിവൈസിന് 1,999 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഏപ്രില്‍ 9 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങാം. ഫ്‌ളിപ്കാര്‍ട്ട് പേജില്‍ ഇപ്പോള്‍ 2,999 രൂപയാണ് കാണിക്കുന്നത്. നോക്കിയ ട്രൂ വയര്‍ലെസ് (ടിഡബ്ല്യുഎസ്) ഇയര്‍ഫോണ്‍സ് എഎന്‍സി ടി3110 ഉല്‍പ്പന്നത്തിന് 3,999 രൂപയാണ് വില. ഏപ്രില്‍ 9 മുതല്‍ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ 5,999 രൂപയാണ് കാണിക്കുന്നത്.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

ക്വാല്‍ക്കോം ക്യുസിസി3034 ബ്ലൂടൂത്ത് ഓഡിയോ എസ്ഒസിയാണ് ടി2000 നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന് കരുത്തേകുന്നത്. എസ്ബിസി, എഎസി, ക്വാല്‍ക്കോം ആപ്റ്റ് എക്‌സ്, ആപ്റ്റ്എക്‌സ് എച്ച്ഡി എന്നിവ സപ്പോര്‍ട്ട് ചെയ്യും. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കും. ഐപിഎക്‌സ്4 വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയാണ്. 11 എംഎം ഡ്രൈവറുകള്‍, കോളുകള്‍ക്കായി ഒരു മൈക്രോഫോണ്‍ എന്നിവ ലഭിച്ചു. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.1 നല്‍കി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പതിനാല് മണിക്കൂര്‍ നെക്ക്ബാന്‍ഡ് ഹെഡ്‌സെറ്റ് ഉപയോഗിക്കാം. പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കും.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

12.5 എംഎം ഡ്രൈവറുകള്‍ ഉപയോഗിക്കുന്നതാണ് നോക്കിയ ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍സ് എഎന്‍സി ടി3110. വെള്ളം പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്7 റേറ്റിംഗ് ലഭിച്ചു. മൂന്ന് മൈക്രോഫോണുകള്‍, ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) എന്നിവ ഫീച്ചറുകളാണ്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.1 നല്‍കി. നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി2000 ഉല്‍പ്പന്നത്തില്‍നിന്ന് വ്യത്യസ്തമായി എസ്ബിസി മാത്രമാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. എഎന്‍സി ഓഫ് ചെയ്താല്‍ 5.5 മണിക്കൂര്‍, ഓണ്‍ ചെയ്താല്‍ 4.5 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024
Maintained By : Studio3