October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോദിയുടെ വാക്ക് : ‘അയോധ്യ; ഭാരതീയനാല്‍ നിര്‍മിക്കപ്പെടുന്ന ഓരോ ഭാരതീയന്‍റെയും നഗരം’

  • അയോദ്ധ്യയെ ആത്മീയ കേന്ദ്രമായും ആഗോള വിനോദസഞ്ചാര കേന്ദ്രമായും സുസ്ഥിര സ്മാര്‍ട്ട് നഗരമായും വികസിപ്പിക്കും
  • അയോദ്ധ്യ നമ്മുടെ പാരമ്പര്യങ്ങളില്‍ ഏറ്റവും മികച്ചതും നമ്മുടെ വികസന പരിവര്‍ത്തനത്തിന്‍റെ പ്രതിഫലനവുമാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: അയോദ്ധ്യയുടെ മാനവിക മൂല്യങ്ങള്‍ അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളുമായി വിളക്കിച്ചേര്‍ക്കണമെന്നും അത് ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യയുടെ അടുത്ത വികസനക്കുതിപ്പിലേക്കുള്ള ആക്കം കൂട്ടാന്‍ സമയമായിരിക്കുന്നുവെന്നും അദ്ദേഹം. പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ, മികച്ച പങ്കാളിത്ത മനോഭാവത്തോടെ അയോദ്ധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

അയോദ്ധ്യാ വികസന പദ്ധതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അയോദ്ധ്യാവികസനത്തിന്‍റെ വിവിധ വശങ്ങളെപ്പറ്റി ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. ആത്മീയ കേന്ദ്രം, ആഗോള വിനോദസഞ്ചാര കേന്ദ്രം, സുസ്ഥിര സ്മാര്‍ട്ട് നഗരം എന്നീ നിലകളിലാണ് അയോദ്ധ്യയുടെ വികസനം വിഭാവനം ചെയ്യുന്നത്.

അയോദ്ധ്യയില്‍ എത്തപ്പെടുന്നതിനുള്ള സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനായി, വരാനിരിക്കുന്നതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ വിപുലീകരണം, ബസ് സ്റ്റേഷന്‍, റോഡുകള്‍, ദേശീയ പാതകള്‍ തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

  മഹീന്ദ്ര സിയോ ഇലക്ട്രിക് ഫോര്‍ വീലര്‍ അവതരിപ്പിച്ചു

ഭക്തര്‍ക്കുള്ള താമസസൗകര്യം, ആശ്രമങ്ങള്‍ക്കും മഠങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വിവിധ സംസ്ഥാന ഭവനുകള്‍ക്കുമുള്ള ഇടം എന്നിവയുള്‍പ്പെടെയുള്ള, വരാനിരിക്കുന്ന, ഗ്രീന്‍ഫീല്‍ഡ് പട്ടണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. വിനോദസഞ്ചാര സൗകര്യ കേന്ദ്രം, ലോക നിലവാരത്തിലുള്ള മ്യൂസിയം എന്നിവയും നിര്‍മിക്കും.

സരയു നദിയുടെയും ചുറ്റുമുള്ള മലനിരകളുടെയും പരിസരങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സരയു നദിയിലൂടെ യാനങ്ങളുടെ പതിവുള്ള സഞ്ചാരവും സവിശേഷതയാക്കും.

ഓരോ ഇന്ത്യക്കാരന്‍റെയും സാംസ്കാരിക ബോധത്തില്‍ പതിഞ്ഞ നഗരമായാണ് അയോദ്ധ്യയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അയോദ്ധ്യ നമ്മുടെ പാരമ്പര്യങ്ങളില്‍ ഏറ്റവും മികച്ചതും നമ്മുടെ വികസന പരിവര്‍ത്തനത്തിന്‍റെ മികവും വെളിവാക്കണമെന്ന് അദ്ദേഹം.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

അയോദ്ധ്യ ആത്മീയവും ശ്രേഷ്ഠവുമാണ്. ഈ നഗരത്തിലെ മാനവിക മൂല്യങ്ങള്‍ അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളുമായി വിളക്കിച്ചേര്‍ക്കണം. അത് വിനോദ സഞ്ചാരികളും തീര്‍ഥാടകരും ഉള്‍പ്പെടെ ഏവര്‍ക്കും പ്രയോജനപ്രദമാകും.

Maintained By : Studio3