ഓപ്പോ എ15എസ് സ്മാര്‍ട്ട്‌ഫോണിന് പുതിയ സ്റ്റോറേജ് വേരിയന്റ്
4 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റാണ് അവതരിപ്പിച്ചത്. 12,490 രൂപയാണ് വില
ന്യൂഡെല്‍ഹി: ഓപ്പോയുടെ എ സീരീസില്‍ ഉള്‍പ്പെടുന്ന എ15എസ് സ്മാര്‍ട്ട്‌ഫോണിന് ചൈനീസ് ബ്രാന്‍ഡ് പുതിയ സ്റ്റോറേജ് വേരിയന്റ് പ്രഖ്യാപിച്ചു. 4 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റാണ് അവതരിപ്പിച്ചത്. 12,490 രൂപയാണ് വില. നേരത്തെ 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിലാണ് ഓപ്പോ എ15എസ് ലഭിച്ചിരുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ സേവ് ചെയ്യുന്നതിന് പുതിയ വേരിയന്റ് ഉപകരിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
6.52 ഇഞ്ച് എച്ച്ഡി പ്ലസ് സ്‌ക്രീന്‍ റെസലൂഷന്‍ വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഓപ്പോ എ15എസ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. സ്‌ക്രീന്‍, ബോഡി അനുപാതം 89 ശതമാനമാണ്. ഹീലിയോ പി35 പ്രൊസസറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്.
എഐ സഹായം ലഭിക്കുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണ് പിറകില്‍ നല്‍കിയിരിക്കുന്നത്. 13 എംപി, 2 എംപി (മാക്രോ), 2 എംപി (ഡെപ്ത്ത്) സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. മുന്നില്‍ എഐ ബ്യൂട്ടിഫിക്കേഷന്‍ മോഡ് സഹിതം 8 എംപി കാമറ നല്‍കി.
4,230 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസ് ഉപയോഗിക്കുന്നത്. സിസ്റ്റം മുഴുവനായി ഡാര്‍ക്ക് മോഡ്, ഐക്കണ്‍ പുള്‍ ഡൗണ്‍ ജെസ്ചര്‍, ത്രീ ഫിംഗര്‍ സ്‌ക്രോളിംഗ് സ്‌ക്രീന്‍ഷോട്ട് എന്നീ ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന കളര്‍ഒഎസ് 7.2 ലഭിച്ചു.
ഡൈനാമിക് ബ്ലാക്ക്, ഫാന്‍സി വൈറ്റ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഓപ്പോ എ15എസ് ലഭിക്കും. റീട്ടെയ്ല്‍ സ്റ്റോറുകളിലും ആമസോണിലും ലഭ്യമാണ്.