Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തിലെ 4ജി നെറ്റ്‌വര്‍ക്ക് 15% ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ജിയോ

കൊച്ചി: ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4 ജി ടവറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ 2021ല്‍ 4 ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് റിലയന്‍സ് ജിയോ. നിലവില്‍ ജിയോയ്ക്ക് കേരളത്തില്‍ 12000ലധികം ട്രൂ 4 ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉണ്ട്. ഇത് സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്വര്‍ക്ക് ആണെന്ന് ജിയോ പറയുന്നു. ജിയോയ്ക്ക് നിലവില്‍ കേരളത്തില്‍ ഒരു കോടിയില്‍ അധികം ഉപഭോക്താക്കള്‍ ഉണ്ട്.

കണക്റ്റിവിറ്റി എല്ലായ്‌പ്പോഴും പ്രശ്‌നമുള്ള ഗ്രാമീണ മേഖലകളില്‍ ടവറുകളുടെ ആവശ്യകത കോവിഡ് 19 മഹാമാരി വര്‍ധിപ്പിച്ചു. വീട്ടില്‍ നിന്നുള്ള ജോലി; ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്‌ഫോം, കോളുകളുടെയും വിനോദത്തിന്റെയും വര്‍ധിച്ച ഉപയോഗവും എന്നിവ ഡാറ്റയുടെ ആവശ്യകതയും ഉപയോഗവും വര്‍ധിപ്പിച്ചു. 2020 ഏപ്രില്‍ മുതല്‍ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്.

  കെഎസ് യുഎം വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു

ലോക്ക്ഡൗണ്‍ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും താല്‍ക്കാലിക ടവറുകള്‍ സ്ഥാപിക്കുകയും കണക്റ്റിവിറ്റിക്കായി ടവറുകള്‍ വേഗത്തില്‍ നടപ്പാക്കുകയും നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. 2020 ഏപ്രില്‍ മുതല്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ചു കമ്പനി 30 ലധികം ടവറുകള്‍ കേരളത്തില്‍ സ്ഥാപിച്ചു.

Maintained By : Studio3