Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

15,000 കോടിയുടെ പദ്ധതി : മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും ഇന്ത്യയില്‍ നിര്‍മിക്കും

1 min read
  • 15,000 കോടി രൂപയുടെ ടാറ്റ-എയര്‍ബസ് ഡീലിന് ഉടന്‍ അനുമതി ലഭിക്കും

  • പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കാബിനറ്റ് സമിതിയാണ് അംഗീകാരം നല്‍കേണ്ടത്


ബെംഗളൂരു: പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ മുമ്പില്‍ ഒരു മെഗാ ഡീലിനുള്ള പ്രൊപ്പോസല്‍ കിടക്കുകയാണ്. അധികം വൈകാതെ തന്നെ അതിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിര്‍മിക്കപ്പെടും.

ടാറ്റ-എയര്‍ബസ് സംയുക്തസംരംഭമാകും എയര്‍ക്രാഫ്റ്റ് നിര്‍മിക്കുക. 15,000 കോടി രൂപയുടെ വമ്പന്‍ പദ്ധതിയാണിത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രയോരിറ്റി ലിസ്റ്റിലുള്ള പദ്ധതിയില്‍ സി295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്രയും വലിയൊരു മിലിറ്ററി പ്ലെയ്ന്‍ ആദ്യമായാകും ആഭ്യന്തര തലത്തില്‍ ടാറ്റ-എയര്‍ബസ് നിര്‍മിക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 2,500 ഹൈ സ്‌കില്‍ഡ് തൊഴിലവസരങ്ങളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പ്രൊജക്റ്റാണിതെന്ന് വിലയിരുത്തപ്പെടുന്നു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

അടുത്തിടെയാണ് 48000 കോടി രൂപയുടെ ഡീല്‍ എച്ച്എഎല്‍ സര്‍ക്കാരുമായി ഒപ്പുവെച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനായി 83 എല്‍സിഎ തേജസ് മാര്‍ക്ക്-1എ ജെറ്റുകള്‍ നിര്‍മിക്കാനുള്ള കരാറായിരുന്നു അത്.

ഇന്ത്യയുടെ തദ്ദേശീയ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റായ(എല്‍സിഎ) തേജസ് കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) വ്യക്തമാക്കിയിരുന്നു.

Maintained By : Studio3