September 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഒലയുടെ ആദ്യ സ്‌കൂട്ടര്‍

ന്യൂഡെല്‍ഹി: ഒല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം പകുതിയോടെ ഡച്ച് ആസ്ഥാനമായ എറ്റര്‍ഗോ ബ്രാന്‍ഡ് ഒല ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും  ഒലയുടെ ആദ്യ സ്‌കൂട്ടര്‍. ആദ്യ ഔദ്യോഗിക ചിത്രങ്ങളില്‍ ഈ സാമ്യം പ്രകടമാണ്. ഫ്യൂച്ചറിസ്റ്റിക് ബോഡി പാനലുകള്‍ ലഭിച്ചിരിക്കുന്നു. ഇരട്ട ഹെഡ്ലാംപുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ സിഗ്‌നലുകള്‍ എന്നിവ കാണാന്‍ കഴിയും. കറുത്ത അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവയും ലഭിച്ചു.

  ഇനി എമി​ഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ

എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിന്റെ അതേ അണ്ടര്‍പിന്നിംഗ്‌സ് ലഭിക്കും. ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 240 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 3.9 സെക്കന്‍ഡ് മതിയാകും. 4ജി സപ്പോര്‍ട്ട്, ബ്ലൂടൂത്ത്, വൈഫൈ, നാവിഗേഷന്‍, ഒടിആര്‍ അപ്ഡേറ്റുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ സവിശേഷതകളോടെ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ടെലിസ്‌കോപിക് സിംഗിള്‍ ഷോക്ക് ഹെഡ്സ്റ്റോക്കും തിരശ്ചീനമായി സ്ഥാപിച്ച ഷോക്ക് അബ്‌സോര്‍ബറും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 200 എംഎം ഡിസ്‌ക്കും പിന്നില്‍ 180 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യും.

  ഫിസിക്സ്‌വാലാ ലിമിറ്റഡ് ഐപിഒയ്ക്ക്

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് സ്ഥാപിക്കുന്നത്. ഈ മെഗാഫാക്റ്ററിയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും മെഗാഫാക്റ്ററി. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടാകും. 2022 ഓടെ മെഗാഫാക്റ്ററിയുടെ ആകെ ശേഷി ഒരു കോടി യൂണിറ്റായി വിപുലീകരിക്കും. മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍, ഓരോ രണ്ട് സെക്കന്‍ഡിലും ഒരു സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് ഒല കണക്കുകൂട്ടുന്നത്. എറ്റര്‍ഗോ ആപ്പ്‌സ്‌കൂട്ടറിന്റെ സ്വന്തം പതിപ്പ് ഒല പരീക്ഷിക്കുന്നത് ഇതിനകം കണ്ടെത്തിയിരുന്നു. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  ആര്‍സിസി ന്യൂട്രാഫില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം
Maintained By : Studio3