സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ
തൃശൂര്‍ പൂരം പരിമിത പങ്കാളിത്തത്തിലേക്ക് ചുരുക്കും
തിരുവനന്തപുരം: കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രികാര കര്‍ഫ്യൂ എര്‍പ്പെടുത്തും. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ പാലിക്കുക. രണ്ടാഴ്ച കാലത്തേക്കാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുഗതാഗതത്തിനും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല.
പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടായത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സിനിമ തിയറ്ററുകളിലും മാളുകളിലും സാമൂഹ്യ അകലവും മറ്റ് നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഇവയുടെ പ്രവര്‍ത്തി സമയം രാത്രി 7 വരെയാക്കി കുറച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിക്കും.
ലോക്ക്ഡൗണ്‍ കാലത്തുണ്ടായിരുന്നത് പോലെ വര്‍ക്ക് ഫ്രം ഹോം കൂടുതലായി നടപ്പാക്കാന്‍ ശ്രമിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തുന്ന സ്വകാര്യ ട്യൂഷനുകള്‍ അനുവദിക്കില്ല.
മാറിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുക്കാനും യോഗത്തില്‍ ധാരണയായി. നേരത്തേ കര്‍ശന നിബന്ധനകളോടെ പൂരം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കും വാക്സിനേഷന്‍ എടുത്തവര്‍ക്കും പൂരത്തിന് പങ്കെടുക്കാം എന്നായിരുന്നു നിലപാട്.
ചില കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്ന് പൂരം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രോഗ വ്യാപനത്തിന്‍റെ സ്ഥിതി ഒരാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നതും തൃശൂരിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലെത്തിയതും പരിഗണിച്ചാണ് പൂരം ചടങ്ങുകളിലൊതുക്കാന്‍ തീരുമാനമായത്. മറ്റ് പൂരചടങ്ങളുടേതിന് സമാനമായ പങ്കാളിത്തം മാത്രമായിരിക്കും അനുവദിക്കപ്പെടുക. ചുരുങ്ങിയ സമയത്തേക്ക് കുടമാറ്റം നടത്താന്‍ അനുവദിക്കും. മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും നടക്കും.
നാളെയും മറ്റന്നാളുമായി മാസ് ടെസ്റ്റിംഗും വാക്സിനേഷനും നടത്തുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.