ആമസോണ്‍ കിന്‍ഡില്‍, ഓഡിബിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചറുകള്‍
ആമസോണ്‍ കിന്‍ഡില്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ലോക്ക് സ്‌ക്രീനായി നിലവില്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഉപയോഗിക്കാം
ന്യൂഡെല്‍ഹി: ആമസോണ്‍ കിന്‍ഡില്‍, ആമസോണ്‍ ഓഡിബിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ആമസോണ്‍ കിന്‍ഡില്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ലോക്ക് സ്‌ക്രീനായി അവര്‍ നിലവില്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഉപയോഗിക്കാന്‍ കഴിയും. ഇതോടൊപ്പം ആമസോണ്‍ ഓഡിബിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി തങ്ങളുടെ ഡിവൈസുകളിലെ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കാതെ ഓഡിബിള്‍ ഐഒഎസ് ആപ്പില്‍നിന്ന് നേരിട്ട് പുതിയ ഓഡിയോബുക്കുകള്‍ വാങ്ങാം.
കിന്‍ഡില്‍ (എട്ട്, പത്ത് തലമുറ), കിന്‍ഡില്‍ പേപ്പര്‍വൈറ്റ് (ഏഴ്, പത്ത് തലമുറ), കിന്‍ഡില്‍ ഒയാസിസ് (എട്ട്, ഒമ്പത്, പത്ത് തലമുറ), കിന്‍ഡില്‍ വോയേജ് (ഏഴാം തലമുറ) ഉപയോക്താക്കള്‍ക്ക് നിലവില്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഇപ്പോള്‍ ലോക്ക് സ്‌ക്രീനായി ഉപയോഗിക്കാന്‍ കഴിയുമെന്ന് കിന്‍ഡില്‍ ഇ ബുക്ക് റീഡര്‍മാര്‍ക്കായി പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചുകൊണ്ട് ആമസോണ്‍ അറിയിച്ചു.
തങ്ങളുടെ ഡിവൈസുകളിലെ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കാതെ ഓഡിബിള്‍ ഐഒഎസ് ആപ്പില്‍നിന്ന് നേരിട്ട് പുതിയ ഓഡിയോബുക്കുകള്‍ വാങ്ങാന്‍ കഴിയുന്നതാണ് ആമസോണ്‍ ഓഡിബിള്‍ പ്ലാറ്റ്‌ഫോമിലെ പുതിയ ഫീച്ചര്‍. ഇതോടൊപ്പം, നേരിട്ട് ആപ്പിനകത്തു തന്നെ ഇനി ഓഡിയോ ക്രെഡിറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ആപ്പില്‍നിന്ന് നേരിട്ട് അധിക ക്രെഡിറ്റുകള്‍ വാങ്ങുന്നതിനും സബ്‌സ്‌ക്രിപ്ഷനുകള്‍ക്കും ഇപ്പോഴും കഴിയില്ല.