November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റോക്ക് ആന്‍ഡ്രോയ്ഡുമായി മോട്ടോ ഇ7 പവര്‍ ഇന്ത്യയില്‍  

2 ജിബി, 32 ജിബി വേരിയന്റിന് 7,499 രൂപയും 4 ജിബി, 64 ജിബി വേരിയന്റിന് 8,299 രൂപയുമാണ് വില

മോട്ടോ ഇ7 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച്, പിറകില്‍ ഇരട്ട കാമറ സംവിധാനം എന്നിവ സവിശേഷതകളാണ്. 5,000 എംഎഎച്ച് ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസം വരെ ഉപയോഗിക്കാമെന്ന് മോട്ടോറോള അവകാശപ്പെടുന്നു. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് അനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്, പിറകിലായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍.

2 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിന് 7,499 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,299 രൂപയുമാണ് വില. കോറല്‍ റെഡ്, തഹിതി ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടിലും പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും. റെഡ്മി 9ഐ, ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5, റിയല്‍മി സി15 എന്നീ സ്മാര്‍ട്ട്‌ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ മല്‍സരിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മോട്ടോ ഇ7 പവര്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് നല്‍കിയത്. 20:9 ആണ് കാഴ്ച്ച അനുപാതം. ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ ജി25 എസ്ഒഎസി കരുത്തേകുന്നു.

13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ഇരട്ട കാമറ സംവിധാനം. മുന്നില്‍ 5 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി. പോര്‍ട്രെയ്റ്റ് മോഡ്, പനോരമ, ഫേസ് ബ്യൂട്ടി, മാക്രോ വിഷന്‍, മാന്വല്‍ മോഡ്, എച്ച്ഡിആര്‍ എന്നീ പ്രീലോഡഡ് കാമറ ഫീച്ചറുകള്‍ ലഭിച്ചു. ഗൂഗിള്‍ ലെന്‍സ് ഇന്റഗ്രേഷന്‍ സവിശേഷതയാണ്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

32 ജിബി, 64 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ വര്‍ധിപ്പിക്കാം. 4ജി വിഒഎല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ സെന്‍സറുകളും ലഭിച്ചു. മോട്ടോറോളയുടെ ‘ബാറ്റ്‌വിംഗ്’ ലോഗോയുടെ താഴെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയത്.

5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ7 പവര്‍ ഉപയോഗിക്കുന്നത്. 10 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ബാറ്ററി ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 76 മണിക്കൂര്‍ മ്യൂസിക് സ്ട്രീമിംഗ്, 14 മണിക്കൂര്‍ വീഡിയോ സ്ട്രീമിംഗ്, 12 മണിക്കൂര്‍ വെബ് ബ്രൗസിംഗ് സാധ്യമാകും. സ്മാര്‍ട്ട്‌ഫോണിന്റെ നീളം, വീതി, വണ്ണം എന്നിവ യഥാക്രമം 165.06 എംഎം, 75.86 എംഎം, 9.20 എംഎം എന്നിങ്ങനെയാണ്. 200 ഗ്രാമാണ് ഭാരം.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3