Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ആപ്പിലൂടെ വിതരണം ചെയ്തത് 1331 കോടി രൂപയുടെ വായ്പ

ന്യൂഡെല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,331 കോടി രൂപയുടെ വായ്പ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി വിതരണം ചെയ്തതായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചു. 2020 ഫെബ്രുവരി 14 ന് ആരംഭിച്ചതിനുശേഷം 14,155 ഉപഭോക്തൃ ഭവന വായ്പ അപേക്ഷകള്‍ക്ക് ‘ഹോമി’ ആപ്ലിക്കേഷന്‍ സൗകര്യമൊരുക്കി.

ഈ ഉപഭോക്താക്കളില്‍ 7,300 ല്‍ അധികം പേര്‍ക്ക് ഭവനവായ്പ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 6,884 ഉപഭോക്താക്കള്‍ക്കാണ് ഇതുവരെ 1,331 കോടി രൂപയാണ് വായ്പ വിതരണം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. “കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ച ഉപഭോക്തൃ പ്രതികരണത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. കൂടാതെ ഞങ്ങളുടെ പ്രോജക്റ്റ് റെഡ് പ്രകാരം ഉപഭോക്തൃ ഇടപെടലിന്‍റെ എല്ലാ വശങ്ങളും ക്രമീകരിക്കുകയും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുകയെന്ന ആത്യന്തിക ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്,” എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് എംഡിയും സിഇഒയും ആയ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. സിബില്‍ സ്കോറിനെ ആശ്രയിച്ച് 15 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 6.90 ശതമാനം മുതലുള്ള പലിശയാണ് ഈടാക്കുന്നത്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
Maintained By : Studio3