December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫിലിപ്‌സ് ടിഎബി7305, ടിഎബി5305 പുറത്തിറക്കി  

യഥാക്രമം 21,990 രൂപയും 14,990 രൂപയുമാണ് വില. പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കും  

ന്യൂഡെല്‍ഹി: ഫിലിപ്‌സ് ടിഎബി7305, ഫിലിപ്‌സ് ടിഎബി5305 സൗണ്ട്ബാര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വയര്‍ലെസ് സബ്‌വൂഫര്‍ സഹിതമാണ് രണ്ട് സൗണ്ട്ബാറുകളും വരുന്നത്. 2.1 ചാനല്‍ സംവിധാനം സവിശേഷതയാണ്. കൂടുതല്‍ സൗണ്ട് ഔട്ട്പുട്ട് ലഭിക്കുന്ന ഫിലിപ്‌സ് ടിഎബി7305 ഉയര്‍ന്ന മോഡലാണ്. രണ്ട് മോഡലുകള്‍ക്കും നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. ടിഎബി7305 സൗണ്ട്ബാറില്‍ താരതമ്യേന അധികം ഫീച്ചറുകള്‍ നല്‍കി. കൂടെ വോള്‍ ബ്രാക്കറ്റുകള്‍ ലഭിക്കുമെന്നതിനാല്‍ വേണമെങ്കില്‍ സൗണ്ട്ബാറുകള്‍ ചുവരില്‍ സ്ഥാപിക്കാനും കഴിയും. ടിഎബി7305 സൗണ്ട്ബാറിന് 21,990 രൂപയും ടിഎബി5305 മോഡലിന് 14,990 രൂപയുമാണ് വില. പ്രമുഖ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ആകെ 300 വാട്ട് സ്പീക്കര്‍ സിസ്റ്റം ഔട്ട്പുട്ടാണ് ഫിലിപ്‌സ് ടിഎബി7305 നല്‍കുന്നത്. ഇതില്‍ സൗണ്ട്ബാര്‍ മാത്രം 160 വാട്ട്, സബ്‌വൂഫര്‍ 140 വാട്ട് എന്നിങ്ങനെ പുറപ്പെടുവിക്കും. അതേസമയം ടിഎബി5305 നല്‍കുന്നത് ആകെ 70 വാട്ട് സൗണ്ട് ഔട്ട്പുട്ടാണ്. സൗണ്ട്ബാര്‍ 30 വാട്ട്, സബ്‌വൂഫര്‍ 40 വാട്ട്.

ബ്ലൂടൂത്ത് 4.2, 3.5 എംഎം ഓഡിയോ ജാക്ക്, ഓഡിയോ റിട്ടേണ്‍ ചാനല്‍ (ആര്‍ക്ക്) സഹിതം എച്ച്ഡിഎംഐ 1.4, യുഎസ്ബി പോര്‍ട്ട്, ഡിജിറ്റല്‍ ഓപ്റ്റിക്കല്‍ ഇന്‍പുട്ട് എന്നിവയാണ് ഫിലിപ്‌സ് ടിഎബി7305 മോഡലിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍. എച്ച്ഡിഎംഐ സിഇസി ഫീച്ചറും സപ്പോര്‍ട്ട് ചെയ്യും. അതേസമയം ഫിലിപ്‌സ് ടിഎബി5305 സൗണ്ട്ബാറിന് യുഎസ്ബി പോര്‍ട്ട്, എച്ച്ഡിഎംഐ സിഇസി ഫീച്ചര്‍ എന്നിവ ലഭിച്ചില്ല.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

ഡോള്‍ബി ഡിജിറ്റല്‍, എല്‍പിസിഎം 2സിഎച്ച്, എച്ച്ഡിഎംഐ ആര്‍ക്ക് വഴി ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്, ഓപ്റ്റിക്കല്‍ കണക്ഷന്‍ വഴി ഡോള്‍ബി ഡിജിറ്റല്‍, എല്‍പിസിഎം 2സിഎച്ച്, ബ്ലൂടൂത്ത് വഴി എസ്ബിസി എന്നിവയാണ് ഫിലിപ്‌സ് ടിഎബി7305 സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ ഫോര്‍മാറ്റുകള്‍. എച്ച്ഡിഎംഐ ആര്‍ക്ക് വഴി എല്‍പിസിഎം 2സിഎച്ച്, ബ്ലൂടൂത്ത് വഴി ഓപ്റ്റിക്കല്‍, എസ്ബിസി എന്നിവ മാത്രമാണ് രണ്ടാമത്തെ മോഡലിന്റെ ഓഡിയോ ഫോര്‍മാറ്റുകള്‍.

Maintained By : Studio3